സലീംകുമാർ രാശി ഇല്ലാത്തവൻ ഒഴിവാക്കണമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി റാഫി മെക്കാർട്ടിൻ

Malayalilife
topbanner
സലീംകുമാർ രാശി ഇല്ലാത്തവൻ ഒഴിവാക്കണമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി  റാഫി മെക്കാർട്ടിൻ

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സലിം കുമാർ. കോമഡി  കഥാപാത്രങ്ങളായാലും  സീരിയസ് കഥാപാത്രങ്ങളയാലും അത് തന്റെ കൈക്കുള്ളിൽ ഭദ്രമായി നിൽക്കുമെന്ന് തെളിച്ച നടൻ കൂടിയാണ് സലിം കുമാർ. എന്നാൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടക്കം കുറിച്ച താരത്തിന് ബ്രേക്ക് നൽകിയത് റാഫി മെക്കാർട്ടിൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയായിരുന്നു.എന്നാൽ ഇപ്പോൾ സിനിമയുടെ തുടക്കത്തിൽ തന്നെ സലീം കുമാറിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു എന്ന് ഫണ്ണി നൈറ്റ് വിത്ത് പേർളി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് റാഫി മെക്കാർട്ടിൻ വെളിപ്പെടുത്തിയത്. 

സെറ്റിൽ സലിം എത്തിയപ്പോൾ തന്നെ മഴ തുടങ്ങി. അന്ന് പിന്നെ ഷൂട്ട് നടന്നില്ല. പിന്നെ എപ്പോഴൊക്കെ ആ ഷോട്ട് എടുക്കാൻ തുടങ്ങും അപ്പോഴെല്ലാം മഴ പെയ്യും. പൊതുവെ സിനിമയിൽ കുറെ അന്ധവിശ്വാസികളായ ആളുകളുടെ കൂട്ടം തന്നെയുണ്ട്. അപ്പോൾ അവർ പറഞ്ഞു. ഇയാൾ നിർഭാഗ്യവാനായ ആളാണ്. ഇയാളെ സിനിമയിൽ നിന്ന് ഒഴിവാക്കാമെന്ന്. കാരണം ഇദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും എടുക്കാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ സലീമിനെ സിനിമയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്തിട്ടാണ് ഇദ്ദേഹത്തെ സിനിമയിൽ എടുത്തത്. ആ സിനിമയുടെ വലിയ ഭഗ്യമായിരുന്നു സലീമെന്നും സംവിധായകൻ റാഫി പറഞ്ഞു.

തെങ്കാശിപ്പട്ടണത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് സലിം കുമാറിനെ ആദ്യമായി നേരിൽ കാണുന്നത്. അന്ന് സലീംകുമാർ ടിവിയിലെ വലിയ സ്റ്റാറാണ്. സിനിമയിൽ ഒരു നല്ലൊരു വേഷമായിരുന്നു ഓഫർ ചെയ്തത്. എന്നാൽ അന്ന് സലീം കുമാറിന് അധികം സിനിമയിൽ അഭിനയിക്കാൻ പറ്റില്ലായിരുന്നു. അത്രത്തോളം സ്റ്റേജ് ഷോകളും പരിപാടികളുമായിരുന്നു. തെങ്കാശിപ്പട്ടണത്തിൽ സലീമിന് ഒരു കുതിരക്കാരന്റെ വേഷമായിരുന്നു. മേക്കപ്പിട്ട ലൊക്കേഷനിൽ വരുമ്പോഴായിരുന്നു സലീമിനെ ഞാൻ ആദ്യമായി കാണുന്നത്.

കോമഡി ഉണ്ടാക്കുന്നവരുടെ മനസ് നിറയെ സങ്കടമായിരിക്കും. അത് നമ്മൾ മറക്കുന്നത് മറ്റുള്ളവരെ ചിരിപ്പിച്ച് കൊണ്ടായിരിക്കും. എന്തെങ്കിലും തമാശ പറഞ്ഞ് ഇവരോടൊപ്പമായിരക്കും നമ്മളും ചിരിക്കുക. ഇങ്ങനെയാണ് എല്ലാ തമാശകളും ഉണ്ടാകുന്നതെന്ന് റാഫി ഷോയിൽ പറഞ്ഞു. ഇതിനെ ശരിവയ്ക്കുന്നതായിരുന്നു സലീം കുമാറിന്റെ മറുപടി. ഭൂരിഭാഗം പേരും ഇങ്ങനെതന്നെയാണ് നടനും പറഞ്ഞു. സങ്കടം വന്നാൽ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിലായിരുന്നു ഇവരുടെ മറുപടി.

സിനിമയിലുള്ള അന്ധവിശ്വാസങ്ങളെ കുറിച്ചും റാഫി ഷോയിൽ പറഞ്ഞു. ആദ്യ ഷോർട്ടിൽ വെള്ളമാണ് കാണിക്കുന്നതെങ്കിൽ ആ പൈസ വെള്ളത്തിൽ പോകുമെന്നാണ്. അത് സിനിമയിൽ മാത്രമല്ല ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തിലും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു 2000ൽ റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവിധാന ചെയ്ത ചിത്രമായിരുന്നു ഇത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ഇത്.

Rafi McCartin words of salim kumar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES