ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിവാഹനിശ്ചയം നടന്നത്. ട്വിറ്ററിലൂടെ രാഘവ് ഛദ്ദ തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവിട്ടത്...നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പരിണീതിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ''ഞാന്‍ യെസ് പറഞ്ഞു', എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പരിനീതി പങ്കുവെച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു.
പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങളില്‍ സിംപിള്‍ ലുക്കിലാണ് ഇരുവരും എത്തിയത്. ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്.2011-ല്‍, രണ്‍വീര്‍ സിങ്, അനുഷ്ക ശര്‍മ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാല്‍ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂള്‍ ഗില്‍ എന്നിവയാണ് നടിയുടെ പുതിയ റിലീസുകള്‍.