Latest News

ഗ്രാമി റെഡ് കാര്‍പ്പറ്റില്‍ അതീവ ഗ്ലാമറസായി പ്രിയങ്ക; നടി വേദിയിലെത്തിയത് പൊക്കിള്‍ചുഴി വരെ ഇറങ്ങിയ ഡീപ് നെക്ക് ഗൗണണിഞ്ഞ് മത്സ്യകന്യകയെ പോലെ; 20 വര്‍ഷം മുമ്പ് ജെന്നിഫര്‍  ലോപ്പസ് ധരിച്ച വസ്ത്രത്തിന്റെ കോപ്പിയടിയെന്നും വിമര്‍ശനം; വൈറലാകുന്ന നടിയുടെ ചിത്രങ്ങള്‍ കാണാം

Malayalilife
topbanner
ഗ്രാമി റെഡ് കാര്‍പ്പറ്റില്‍ അതീവ ഗ്ലാമറസായി പ്രിയങ്ക; നടി വേദിയിലെത്തിയത് പൊക്കിള്‍ചുഴി വരെ ഇറങ്ങിയ ഡീപ് നെക്ക് ഗൗണണിഞ്ഞ് മത്സ്യകന്യകയെ പോലെ; 20 വര്‍ഷം മുമ്പ് ജെന്നിഫര്‍  ലോപ്പസ് ധരിച്ച വസ്ത്രത്തിന്റെ കോപ്പിയടിയെന്നും വിമര്‍ശനം; വൈറലാകുന്ന നടിയുടെ ചിത്രങ്ങള്‍ കാണാം

വ്യത്യസ്തമായ ഫാഷനുകളാല്‍ എന്നും അമ്പരപ്പിക്കാറുള്ള താരമാണ് പ്രിയങ്ക ചോപ്ര. പങ്കെടുക്കുന്ന റെഡ് കാര്‍പ്പറ്റ് വേദികളിലും പൊതുവേദികളിലുമൊക്കെ നടിയുടെ വേറിട്ട ലുക്ക് ചര്‍ച്ചയാകാറമുണ്ട്. പതിവ് തെറ്റാതെ ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് വേദിയിലെത്തിയ നടി തന്നെയാണ് ശ്രദ്ധ നേടിയത്.
പ്രിയങ്ക അണിഞ്ഞ ഗൗണിനെ ചൊല്ലിയും  സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

പൊക്കിള്‍ ചുഴി വരെ ഇറങ്ങിയ ഡീപ് വി നെക്ക് ഗൗണായിരുന്നു പ്രിയങ്കയെ ശ്രദ്ധാകേന്ദ്രമാക്കിയത്. വയറുവരെ നീളുന്ന വി നെക്കോട് കൂടിയ ഗൗണില്‍ ചുറ്റും വെളുത്ത കല്ലുകള്‍ കൊണ്ട് പല നിരയിലായി ഡിസൈനുമുണ്ട്.എന്നാല്‍ പ്രിയങ്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഫാഷന്‍ പ്രേമികള്‍ ഉയര്‍ത്തുന്നത്. നടിയും ഗായികയും നര്‍ത്തകയിുമൊക്കെയായ ജെന്നിഫര്‍ ലോപ്പസ് 2000ത്തിലെ ഗ്രാമി വേദിയെ ഞെട്ടിച്ച അതേ 'ഗൗണ്‍' ഡിസൈനാണ് പ്രിയങ്കയുടേത് എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

വയറ് വരെ നീളുന്ന ആഴത്തിലുള്ള 'വി' കട്ട് നെക്ക് തന്നെയായിരുന്നു ജെന്നിഫര്‍ ലോപ്പസിന്റെ ഗൗണിന്റേയും പ്രത്യേകത. എന്നാല്‍ ഏറെക്കുറെ മുഴുവനായും കാലുകള്‍ കൂടി അനാവൃതമാകുന്ന തരത്തിലായിരുന്നു ജെന്നിഫര്‍ ലോപസിന്റെ പച്ച ഗൗണ്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ മാത്രമാണ് പ്രിയങ്കയുടെ ഗൗണ്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്.  ഇത്രയും ആഘോഷിക്കപ്പെട്ട ഒരു 'ലുക്ക്' പ്രിയങ്ക അതേ വേദിക്ക് വേണ്ടിത്തന്നെ കടമെടുക്കരുതായിരുന്നു എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ളനിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ ഗ്ലാമറസ് ലുക്ക് നല്‍കുന്നു.ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ടെയിലും മത്സ്യകയെ പോലെ തോന്നിപ്പിക്കും. മിനിമല്‍ ആക്‌സസറീസാണ് പ്രിയങ്ക ഉപയോഗിച്ചിരിക്കുന്നത്. പൊക്കിള്‍ച്ചുഴിയിലെ ക്രിസ്റ്റല്‍ സ്റ്റഡ് ആണ് അതില്‍ എടുത്തു പറയേണ്ടത്.

ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമായിരുന്നു പ്രിയങ്ക 'ഗ്രാമി'പുരസ്‌കാരച്ചടങ്ങിനെത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആല്‍ബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചില്ലജോനാസ് സഹോദരന്മാരും അവരുടെ ഭാര്യമാരും ചടങ്ങിലെത്തിയിരുന്നു.ബ്രോണ്‍സ് നിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ് നിക് ജോനാസ് റെഡ് കാര്‍പ്പറ്റിലെത്തിയത്. 


 

Priyanka Chopra and Nick Jonas at Grammy 2020

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES