വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം; ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല: പ്രയാഗ മാർട്ടിൻ

Malayalilife
topbanner
 വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം; ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല: പ്രയാഗ മാർട്ടിൻ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടുകളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.

'വീട്ടില്‍ ഞാന്‍ ഒറ്റ മോളാണ്. വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം. ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല. കാരണം ഞാനവരുടെ ഒരേയൊരു മകളാണ്. പക്ഷെ പ്രൊഫഷനല്‍ ലൈഫില്‍ പ്രത്യേകിച്ച്‌ സിനിമ പോലെ ഒരു മേഖലയില്‍ ജോലി ചെയ്യുമ്ബോള്‍ കുട്ടിക്കളി കളിക്കാനാകില്ല. എന്റെത് ഒരു സീരിയസ് പ്രൊഫഷനാണ്. ബഹുമാനം ലഭിക്കേണ്ട ജോലിയാണ്. അവിടെയാണ് ഗിവ് റെസ്പെക്റ്റ് ടേക്ക് റെസ്പെക്റ്റ് പൂര്‍വാധികം ശക്തമാകുന്നത്. എനിക്ക് ബ്രേക്ക് കിട്ടുന്നത് 'പിസാസ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്നെ സംബന്ധിച്ച്‌ പോയ വര്‍ഷങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. നമ്മള്‍ എപ്പോഴും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുത്താല്‍ മതി.

ഡിപ്രഷനും വിഷമവും ഒന്നും നമ്മളെ വേട്ടയാടില്ല. ഒരേയൊരു ജീവിതമല്ലേയുള്ളൂ. ബാലന്‍സ് ചെയ്യാനാണ് പഠിക്കേണ്ടത്. ഇപ്പോള്‍ തന്നെ നമ്മുടെ ജീവിതം പ്രീ കോവിഡ് എന്നും പോസ്റ്റ്‌ കോവിഡ് എന്നും അല്ലേ അറിയപ്പെടുക'. പ്രയാഗ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

Prayaga martin talk about her personal life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES