Latest News

മാത്യു-നസ്ലിന്‍ ടീം വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍; കോമഡിയും പ്രണയവും നിറച്ചെത്തുന്ന ട്രെയിലര്‍ കാണാം

Malayalilife
മാത്യു-നസ്ലിന്‍ ടീം വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍; കോമഡിയും പ്രണയവും നിറച്ചെത്തുന്ന ട്രെയിലര്‍ കാണാം

വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, മാത്യു തോമസ്, നസ്ലീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നെയ്മര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സുധി മാഡിസണ്‍ ഒരുക്കുന്ന ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും. നേരത്തെ മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ റിലീസ് വൈകി. പുതിയ തിയതി മെയ് 12 ആണെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്.

വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, യോഗ് ജേപി, ബേബി ദേവനന്ദ, തമിഴ് നടന്‍ റിഷികാന്ത് എന്നിവരാണ് താരനിരയില്‍. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

Neymar Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES