Latest News

വിജനമായ വീഥികൾ കയ്യടക്കി പുതിയ അതിഥികൾ; ചിത്രം പങ്കുവച്ച് ജൂഹി ചൗള

Malayalilife
topbanner
വിജനമായ വീഥികൾ കയ്യടക്കി പുതിയ അതിഥികൾ; ചിത്രം പങ്കുവച്ച് ജൂഹി ചൗള

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്രനിർമ്മാതാവും, ടി.വി അവതാരകയുമാണ് ജൂഹി ചൗള. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച തരാം ഇപ്പോൾ മുംബൈയിലാണ് താമസമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം നടക്കുന്നതിന്റെ ഭാഗമായി രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ  മനുഷ്യരെല്ലാം വീടുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. അതേ സമയം  ഇപ്പോൾ  മുംബൈ നഗരവീഥികള്‍ കയ്യടക്കുന്നത് ഒരു കൂട്ടം മയിലുകളാണ്. മുംബൈയിലെ റോഡുകളില്‍ കൂട്ടമായും ഒറ്റയ്ക്കുമെല്ലാം കറങ്ങിനടക്കുകയും പീലികള്‍ വിടര്‍ത്തിയാടുകയും ചെയ്യുന്ന മയിലുകളുടെ ചിത്രങ്ങങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയാകെ വൈറലായി മാറിയിരിക്കുകയാണ്.

 ആഘോഷപൂര്‍വ്വം ആളൊഴിഞ്ഞ വീഥികളില്‍ ചുറ്റികറങ്ങുന്ന മയിലുകളുടെ ചിത്രം പങ്കുവയ്ക്കുകയാണ്  ഇപ്പോൾ ജൂഹി.നിരവധിയേറെ പേരാണ് ഇപ്പോൾ മയിലുകളുടെ ചിത്രങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

New guests overlooking the streets said juhi chawla

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES