Latest News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി സൗദി വെളളക്ക; മലയാള സിനിമയ്ക്ക് അഭിമാന തിളക്കം

Malayalilife
 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി സൗദി വെളളക്ക; മലയാള സിനിമയ്ക്ക് അഭിമാന തിളക്കം

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തരുണ്‍ മൂര്‍ത്തിയുടെ ' സൗദി വെളളക്ക' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. 'ഓപ്പറേഷന്‍ ജാവ'യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം  സന്ദീപ് സേനനാണ് നിര്‍മിച്ചത്.

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങള്‍ കീഴടക്കി. ഇന്ത്യന്‍ പനോരമയില്‍ ഇടം ലഭിച്ചതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയാണ് ചിത്രം തിയറ്ററിലെത്തിയത്. 

കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങില്‍നിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വര്‍ഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തരുണ്‍ ഒരുക്കിയത്.

ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധന്‍ ആണ്. ലുക്ക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലന്‍, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംവിധാനം: തരുണ്‍ മൂര്‍ത്തി. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിര്‍മ്മാണം: ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന: വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, സംഗീതം: പാലീ ഫ്രാന്‍സിസ്, ഗാന രചന: അന്‍വര്‍ അലി, രംഗപടം: സാബു മോഹന്‍, ചമയം: മനു മോഹന്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വാളയംകുളം,  വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ., നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: മനു ആലുക്കല്‍.
 

New York Indian Film Festival best film saudi vellaka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES