Latest News

പ്രിയപ്പെട്ടവനൊപ്പം കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രത്തിലും തിരുചെന്തൂരിലും ദര്‍ശനം നടത്തി നയന്‍സ്; തമിഴകത്തിന്റെ പ്രിയജോഡികളുടെ ക്ഷേത്ര ദര്‍ശനം പുതിയ ചിത്രത്തില്‍ ദേവീകഥാപാത്രം ചെയ്യുന്നതിന് മുന്നോടിയായി; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

Malayalilife
topbanner
പ്രിയപ്പെട്ടവനൊപ്പം കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രത്തിലും തിരുചെന്തൂരിലും ദര്‍ശനം നടത്തി നയന്‍സ്; തമിഴകത്തിന്റെ പ്രിയജോഡികളുടെ ക്ഷേത്ര ദര്‍ശനം പുതിയ ചിത്രത്തില്‍ ദേവീകഥാപാത്രം ചെയ്യുന്നതിന് മുന്നോടിയായി; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

പ്രിയപ്പെട്ടവനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തുന്ന നയന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.കന്യാകുമാരിയിലും തിരുചെന്തൂര്‍  ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മൂക്കുത്തി അമ്മന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ പ്രിയപ്പെട്ടവനൊപ്പം തൊഴാന്‍ എത്തിയാണ് നയന്‍താര. ഇരുവര്‍ക്കുമായി പ്രത്യേക ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ അമ്പലം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. തിരുചെന്തൂര്‍ ക്ഷേത്രത്തിലും ഇരുവരും ദര്‍ശന നടത്തി. ദര്‍ശനത്തിനുശേഷം അരമണിക്കൂറോളം ശ്രീകോവിലിനുമുന്നില്‍ ധ്യാനത്തിലുമിരുന്നു.

നടി ക്ഷേത്രത്തില്‍ എത്തിയ വിവരമറിഞ്ഞു ആരാധകര്‍ ക്ഷേത്രത്തിനു പുറത്ത് തടിച്ചുകൂടി. ക്ഷേത്രദര്‍ശനത്തിനുശേഷം പുറത്തിറങ്ങിയ നയന്‍താര ആരാധകര്‍ക്ക് മുന്നില്‍ എത്തി കൈയുയര്‍ത്തി അഭിവാദ്യം ചെയ്താണ് കാറില്‍ മടങ്ങിയത്. കന്യാകുമാരി ദേവിയെ ആസ്പദമാക്കി എടുക്കുന്ന 'മൂക്കുത്തി അമ്മന്റെ' പൂജ രണ്ടുദിവസം മുമ്പ് കന്യാകുമാരി ക്ഷേത്രത്തില്‍ നടന്നിരുന്നു.വിദേശത്ത് ആയതിനാല്‍ പൂജയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് നയന്‍താര ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്.

മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയന്‍താര. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020ലാവും ചിത്രം തിയേറ്ററുകളിലെത്തുക.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara (@nayanthara_fc_kerala) on Dec 10, 2019 at 6:00pm PST

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara (@nayanthara_fc_kerala) on Dec 10, 2019 at 3:56am PST

Nayanthara-Vignesh Shivan temple visit

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES