Latest News

അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി; അപ്പോള്‍ സംവിധായകന്റെ കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അതെടുത്ത് അനുവിന്റെ തല തല്ലിപൊട്ടിച്ചേനെ; അനു - ആന്‍ഡ്രിയ വഴക്കിനെ കുറിച്ച് മിസ്‌കിന് പറയാനുള്ളത്

Malayalilife
topbanner
അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി; അപ്പോള്‍ സംവിധായകന്റെ കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അതെടുത്ത് അനുവിന്റെ തല തല്ലിപൊട്ടിച്ചേനെ; അനു - ആന്‍ഡ്രിയ വഴക്കിനെ കുറിച്ച് മിസ്‌കിന് പറയാനുള്ളത്

മിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്നു വന്ന ആളാണ് മിഷ്‌കിന്‍.അജ്ഞാതെ, പിശാശ് ,തുപ്പരിവാലന്‍ തുടങ്ങിയവയൊക്കെ മിഷ്‌ക്കിന്‍ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. തുപ്പരിവാലന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്റെ പുതിയ ചിത്രവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ സിനിമയില്‍ അഭിനയിച്ച രണ്ട് താരങ്ങളെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.

തുപ്പരിവാലന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച നടിമാരായ അനു ഇമ്മാനുവലിനെയും ആന്‍ഡ്രിയയെയും കുറിച്ചാണ് സംവിധായകന്‍ തുറന്നുപറഞ്ഞത്. തന്റെ എറ്റവും പുതിയ ചിത്രമായ സൈക്കോയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് മിഷ്‌കിന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്
മിഷ്‌കിന്‍ തന്നെയായിരുന്നു സിനിമുടെ തിരക്കഥ തയ്യാറാക്കിയത് . തുപ്പരിവാലന്‍ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവമാണ് അഭിമുഖത്തില്‍ പങ്കുവെച്ചത് . 

ഒരു എസ്‌കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ട്. ഒരു കുര്‍ത്തയായിരുന്നു അനു ഇമ്മാനുവേലിന്റെ വേഷം. ആന്‍ഡ്രിയയാകട്ടെ ജീന്‍സിലും. അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് സംവിധായകനെ ദേഷ്യം പിടിപ്പിച്ചു.അപ്പോള്‍ കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നേല്‍ അത് എടുത്ത് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിസ്‌കിന്‍ പറഞ്ഞത്.

സൈക്കോയ്ക്ക് ശേഷം തുപ്പരിവാലന്‍ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത് . വിശാലും പ്രസന്നയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ അമേരിക്കന്‍ ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവല്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 2016 ലെ മലയാള ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. നാനിയുടെ നായികയായി മജ്‌നുയിലൂടെയാണ് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.

Mysskin reveals he was furious with Anu Emmanuel Andrea Jeremiah

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES