യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ മികച്ച രണ്ടാമത്തെ നടനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു ; പഴയകാല ചിത്രം വൈറൽ

Malayalilife
topbanner
യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ മികച്ച രണ്ടാമത്തെ നടനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു ; പഴയകാല ചിത്രം വൈറൽ

നിരവധി കഥാപാത്രങ്ങളിലൂടെയും വേഷപകര്‍ച്ചയിലൂടെയും മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് മോഹലാല്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാലേട്ടൻ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും മോഹൻലാൽ തിളങ്ങിയിരുന്നു.  

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും  അദ്ദേഹത്തെ തേടി എത്തിയിരുന്നു. അതോടൊപ്പം  പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു .

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടി താരത്തിന്റെ ഒരു പഴയ കല ചിത്രം പ്രചരിക്കുകയാണ്.യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനുള്ള രണ്ടാം സ്ഥാനം മോഹൻലാൽ സ്വന്തമാക്കിയിരുന്നു. അക്കാലത്ത്  വന്ന ഒരു പത്രക്കട്ടിംഗ് ആണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ക്ലാസിക്കൽ മ്യൂസിക്കിൽ മത്സരത്തിൽ  കാവാലം ശ്രീകുമാറിന് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം ലഭിച്ചതും ഈ ചിത്രത്തതോടൊപ്പം രേഖപെടുത്തിയിട്ടുണ്ട് .
 

Read more topics: # Mohanlal od photo was viral
Mohanlal od photo was viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES