ആയൂര്‍വേദ ചികിത്സയിലൂടെ ഭാരം കുറച്ച് മോഹന്‍ലാല്‍; വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലേക്ക്‌ എത്താൻ തയ്യാറെടുത്ത് താരം

Malayalilife
topbanner
ആയൂര്‍വേദ ചികിത്സയിലൂടെ ഭാരം കുറച്ച്  മോഹന്‍ലാല്‍;  വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലേക്ക്‌ എത്താൻ തയ്യാറെടുത്ത് താരം

ക്വാറന്റയിനും ആയൂര്‍വേദ ചികിത്സയും എല്ലാം തന്നെ പൂർത്തിയാക്കി നടൻ മോഹൻലാൽ  വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലെത്തുന്നു.  ഇക്കൊല്ലവും പതിവ് മുടക്കാതെ എല്ലാവര്‍ഷവുമുള്ള ആയൂര്‍വേദ ചികിത്സ നടത്തിയിരിക്കുകയാണ്. ‌ വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ തൃശൂര്‍ പൂമുള്ളിമനയിലാണ് ചികിത്സയ്‌ക്ക്‌ പോകുന്നത്‌.ഇത്തവണ അത്  കോവിഡ്‌ കാരണം ‌ ചിങ്ങത്തിലായി എന്ന്‌ മാത്രമല്ല പെരുങ്ങോട്ടുകരയിലുള്ള ആയൂര്‍വേദ ഹെറിറ്റേജിലേക്ക്‌ മാറ്റുകയും ചെയ്‌തു. സെപ്‌തംബര്‍ രണ്ടിനാണ്‌ താരം ചികിത്സയ്‌ക്കായി പോയത്‌. രണ്ടാഴ്‌ചത്തെ ‌ ചികിത്സ. ദൃശ്യം രണ്ടിന്റെ ചിത്രീകരണം 20ന്‌  തുടങ്ങും. ‌ സംവിധായകന്‍ അതിന്‌ മുമ്ബ്‌ ക്വാറന്റയിനില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ  ക്വാറന്റയിനും ചികിത്സയും ഒരുമിച്ചാക്കി. ‌ ചെന്നൈയില്‍ ലോക്‌ഡൗണിനെ തുടര്‍ന്ന് അകപ്പെട്ട താരം ജൂലായി 20നാണ്‌ കൊച്ചിയിലെത്തിയത്‌. ശേഷം ക്വാറന്റയിനില്‍ പോയിരുന്നു. അത്‌ കഴിഞ്ഞ്‌ കോവിഡ്‌ പരിശോധന നടത്തുകയും ഫലം നെഗറ്റീവായിരുന്നു.

 ചില പരസ്യചിത്രങ്ങളിലും ഒരു ചാനലിന്റെ ഓണപ്പരിപാടിയിലും ആഗസ്‌റ്റ്‌ ആദ്യം പങ്കെടുത്തു.  ഇനി അടുത്തവര്‍ഷമേ ലോക്‌ഡൗണിന്‌ മുമ്ബ്‌ ചിത്രീകരണം തുടങ്ങിയ റാം പൂര്‍ത്തിയാക്കൂ. ഷൂട്ടിംഗ് വിദേശത്തും ഡല്‍ഹിയിലും‌ പ്ലാന്‍ ചെയ്‌ത സമയത്താണ്  ‌ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌. സംവിധായകന്‍ ജിത്തുജോസഫും മോഹന്‍ലാലും ആ സമയത്താണ്‌  ദൃശ്യത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ തീരുമാനിച്ചത്‌. ‌ തിരക്കഥ പൂര്‍ത്തിയാക്കിയത് ലോക്‌ഡൗണ്‍ സമയത്താണ്‌. അതിനാല്‍ ആളും ആരവും ഇല്ലാത്ത സിനിമയാണ്‌. എന്നാൽ രണ്ടാം ഭാഗം  ആദ്യ ഭാഗത്തേത്‌ പോലെ ക്രൈം ത്രില്ലറായിരിക്കില്ല. കുടുംബ ജീവിതത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കുമെന്ന പ്രത്യേകതയും നിലനിൽക്കുന്നുണ്ട്.  രണ്ടാം ഭാഗത്തില്‍ മീന, എസ്‌തര്‍ അനില്‍, അന്‍സിബ എന്നിവരും ഉണ്ടായിരിക്കും. വാഗമണ്ണിലാണ്‌ ഷൂട്ടിംഗ്‌.

മോഹന്‍ലാല്‍ എല്ലാവര്‍ഷവും  ശരീരഭാരം കുറയ്‌ക്കാറുണ്ട്‌. ആരോഗ്യത്തിന് ‌ പുറമേ കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടിയും ചെയ്യാറുണ്ട്.  20 കിലോയോളം ഭാരം ആണ് ഒടിയന്‍ സിനിമയ്‌ക്ക്‌ വേണ്ടി കുറച്ചിരുന്നു.  നല്ലപോലെ ലോക്‌ഡൗണ്‍സമയത്ത്‌ മുടങ്ങാതെ വ്യായാമം ചെയ്യാറുണ്ടായിരുന്നെങ്കിലും തടിവച്ചിരുന്നു. ആയൂര്‍വേദ ചികിത്സ കഴിയുന്നതോടെ അത്‌ കുറയുകയും ചെയ്യുന്നുണ്ട്.  പാല്‍ കഞ്ഞിയും ഏത്തയ്‌ക്കാ പുഴുങ്ങിയതുമാണ് ചികിത്സാ സമയത്ത്‌‌ താരം കഴിക്കുന്നത്‌. ആഹാരരീതിയും കഥാപാത്രങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ . ദിവസവും രണ്ട്‌ മണിക്കൂറോളം വ്യായാമം ചെയ്യുകയും നല്ല പോലെ ആഹാരം കഴിക്കുകയും  ചെയ്യും.  രാവിലെ  നടക്കാന്‍ പോകുന്ന ശീലം പാലക്കാടോ, ഷൊര്‍ണൂരോ ആണ ്‌ഷൂട്ടിംഗ്‌ ഉണ്ടാകും. ‌ മോഹന്‍ലാല്‍ അവിടുത്തുകാര്‍ക്ക് അത്രയ്‌ക്ക്‌ സുപരിചിതനാണ്‌.

Read more topics: # Mohanlal ayurvedhic treatment
Mohanlal ayurvedhic treatment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES