കുഞ്ഞിനായി കാത്തിരിക്കുന്ന മേഘ്‌ന; അണിയറിയില്‍ ചീരുവിന്റെ സിനിമകളും; മേഘ്‌ന അഭിനയത്തിലേക്ക് തിരികെ വരുമോ

Malayalilife
topbanner
കുഞ്ഞിനായി കാത്തിരിക്കുന്ന മേഘ്‌ന; അണിയറിയില്‍ ചീരുവിന്റെ സിനിമകളും;  മേഘ്‌ന അഭിനയത്തിലേക്ക് തിരികെ വരുമോ

തെന്നിന്ത്യൻ സിനിമ  ലോകത്ത് ഏറെ ആരാധകർ ഉള്ള   താരമായിരുന്നു  ചിരഞ്ജീവി സര്‍ജ. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ ഹൃദയാഘാതത്തെ തുടർന്നുള്ള വിയോഗവും. അഭിനേതാക്കളുടെ കുടുംബത്തിൽ നിന്ന് വന്ന സർജ 11 വർഷത്തെ കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. 1980 ഒക്ടോബർ 17 ന് അമ്മാജിയുടെയും വിജയ് കുമാറിന്റെയും മൂത്ത  മകനായാണ്  ചീരു ജനിച്ചത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട ഒരു കുടുംബമാണ് ചീരുവിന്റേത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ശക്തി പ്രസാദ്  അമ്മാവൻ അർജുൻ സർജ , ഇളയ സഹോദരൻ ധ്രുവ സർജ എന്നിവരെല്ലാം അഭിനേതാക്കൾ. മറ്റൊരു അമ്മാവൻ കിഷോർ സർജ സംവിധായകനായിരുന്നു. ബാംഗ്ലൂർ വിജയ കോളേജിൽ നിന്നുമാണ്  ചിരഞ്ജീവി സര്‍ജ ബിരുദം നേടിയതും. അമ്മാവൻ അർജുൻ സർജയ്‌ക്കൊപ്പം നാല് വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് താരം.

നടി മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ.  തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ വിവിധ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച  ‘ആട്ടഗാര’ സിനിമ പുറത്തിറങ്ങിയത്.  ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്.  ഏറെ വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം 2017ലായിരുന്നു നടന്നിരുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു മേഘ്‌ന രാജിന്റേത്.  2018 ഏപ്രിൽ 29ന്  ആയിരുന്നു കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച്  വിവാഹവും അതോടൊപ്പം ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ മെയ്-2ന് വിവാഹച്ചടങ്ങുകളും നടന്നിരുന്നത്.മലയാളത്തിൽ നിന്ന് നിരവധി താരങ്ങളാണ് ഇരുവരുടെയും വിവാഹ ചടങ്ങിൽ ഭാഗമായത്.  രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് മാസങ്ങൾ തികയുന്നതിന് മുന്നേയാണ് താരത്തിൻ്റെ വിയോഗം.  നാല് മാസം ഗര്‍ഭിണി  കൂടിയയിരുന്നു മേഘ്ന. ചിരുവിന്റെ നെഞ്ചില്‍ വീണ കരയുന്ന രംഗം കണ്ട് ആരാധകരും സങ്കടപ്പെട്ടിരുന്നു.അതേ സമയം അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ ഒരു പാവക്കുട്ടിയെ ആണ് പ്രിയമതമയ്ക്ക് ചിരഞ്ജീവി സര്‍ജ നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാൽ തന്റെ പ്രിയതമനെ രാജാവിനെപ്പോലെ യാത്രയാക്കിയവരോട് നന്ദി പറഞ്ഞും മേഘ്ന എത്തിയിരുന്നു. കുഞ്ഞിലൂടെ പ്രിയതമന്‍ പുനര്‍ജനിക്കുമെന്നും എന്നും ആ സ്നേഹം എന്നും  തന്നോടൊപ്പമുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

 സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും. രസകരമായ വീഡിയോയും പുതിയ സിനിമയെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുമുണ്ട്. ഒടുവിലായി ചിരു എത്തിയത് കസിന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ അമ്മാവനാണ് നടൻ അര്‍ജുന്‍. താരത്തിന്റെ സഹോദരനാണ്  കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ.  ചീരുവിന്റെ വേർപാട് താങ്ങാനാകാതെ വിഷാദത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയാണ് എന്ന് തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

താരത്തിന്റെ മൂന്നോളം സിനിമകൾ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു.  മാർച്ച് 12ന്  താരത്തിന്റെ ശിവാർജ്ജുന എന്ന ചിത്രം റിലീസിന് ഒരുങ്ങിയതാണ്. എന്നാൽ കൊറോണ  കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ റിലീസ് നീളുകയായിരുന്നു. വലിയ പ്രതീക്ഷകളാണ്  ഈ ചിത്രത്തെ പറ്റി ചിരഞ്ജീവിയ്ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബവന്ധപ്പെട്ട്  മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നടൻ ചിത്രത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷകലായിരുന്നു പുലർത്തിയിരുന്നതും. ചിരഞ്ജീവി സർജയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ആദ്യ മാസങ്ങളിൽ പുറത്തിറങ്ങിയ ആദ്യ ആണ്. ചിരഞ്ജീവിയുടേതായി അണിയറയിലൊരുങ്ങിയിരുന്ന മറ്റു ചിത്രങ്ങൾ രാജ് മാർത്താണ്ഡ, ഏപ്രിൽ, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങളാണ്.  ഈ വർഷം ചിരഞ്ജീവി സർജയുടേതായി കാക്കി എന്ന ചിത്രവും തീയേറ്ററുകളിലെത്തിയിരുന്നു.
 

Meghna raj is waiting for her baby and the up coming movies of cheeru

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES