Latest News

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷിന്റെ ലുക്ക്; മോഹന്‍ലാലിനൊപ്പമുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
topbanner
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷിന്റെ ലുക്ക്; മോഹന്‍ലാലിനൊപ്പമുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന ആര്‍ച്ച എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് ആശീര്‍വാദ് ഫിലിംസ് പുറത്തുവിട്ടത്. കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലും പോസ്റ്ററിലുണ്ട്.

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. വമ്പന്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക എത്താനൊരുങ്ങവേ ചിത്രത്തിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ഒരു കോടി രൂപയക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദര്‍ശനാണ് സംവിധായകന്‍. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും 'മരക്കാര്‍' എന്ന് പ്രിയദര്‍ശന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്

നൂറുകോടി മുതല്‍ മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. സമ്പന്നമായ താരനിരയ്‌ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരല്‍ കൂടിയാണ് ചിത്രം.

Marakkar Arabikadalinte Simham poster

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES