Latest News

കിം കിം പാട്ടിന് കിടിലൻ ഡാന്‍സുമായി മഞ്ജു വാര്യര്‍; വീഡിയോ വൈറൽ

Malayalilife
topbanner
കിം കിം പാട്ടിന് കിടിലൻ  ഡാന്‍സുമായി മഞ്ജു വാര്യര്‍; വീഡിയോ വൈറൽ

ലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ മഞ്ജു വിന്റെ ഒരു ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അഭിനയത്തിന് പുറമെ തന്നെ കൊണ്ട് പാട്ടും വഴങ്ങുമെന്ന് മഞ്ജു ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.  കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനവും ഏറെ  ശ്രദ്ധ  നേടിയ ഒന്നാണ് . എന്നാൽ ഇപ്പോൾ കിം കിം ഗാനത്തിന് ചുവടുവെച്ചരിക്കുകയാണ് മഞ്ജു വാര്യര്‍.  സമൂഹമാധ്യമങ്ങളില്‍ താരം തന്നെയാണ് നൃത്തവീഡിയോ പങ്കുവെച്ചിരിക്കുന്നത് നടി തന്നെയാണ്.  ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് . ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുന്ദര്‍ ആണ്  സംഗീതം പകര്‍ന്നിരിക്കുന്നത്.

 അതേസമയംനടി മഞ്ജു വാര്യര്‍  ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലില്‍  മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ മഞ്ജുവിന്റെ പുത്തന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ  ആരാധകര്‍. 

Read more topics: # Manju warrier new dance video
Manju warrier new dance video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES