Latest News

മലയാളികള്‍ക്ക് ഇന്നും താന്‍ മലര്‍ മിസ് തന്നെയാണ്; വെളിപ്പെടുത്തലുമായി സായി പല്ലവി

Malayalilife
topbanner
 മലയാളികള്‍ക്ക് ഇന്നും താന്‍ മലര്‍ മിസ് തന്നെയാണ്; വെളിപ്പെടുത്തലുമായി സായി പല്ലവി

ല്‍ഫോന്‍സ് പുത്രന്‍ സംവിധാനം നിർവഹിച്ച ചിത്രമായ  'പ്രേമം' റിലീസ് ചെയ്തിട്ട്  അഞ്ചു വര്‍ഷം പൂർത്തിയായിരിക്കുകയാണ്. ഭാഷകളുടെ അതിര്‍ വരമ്പുകൾ തകർത്തുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർക്ക് ഇന്നും താന്‍ മലര്‍ മിസ് തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി സായ് പല്ലവി. സായ് പല്ലവി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത് ഫിലിം കമ്പനിയന്  നല്‍കിയ അഭിമുഖത്തിലാണ്.

'ഈയടുത്താണ് ഇത് സംഭവിച്ചത്. ഒരു മലയാളി സ്ത്രീ വന്ന് ഇത് എന്റെ മലര്‍ മിസ് അല്ലേ എന്ന് ചോദിക്കുകയായിരുന്നു. എന്റെ മലര്‍ മിസ് അല്ലേ എന്നാണ് അവര്‍ ചോദിച്ചത്' എന്ന് സായ് പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

നിവിന്‍ പോളി നായകനായെത്തിയ പ്രേമം സായ് പല്ലവി നായികയായ ആദ്യ സിനിമയായിരുന്നു. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍. സിനിമ റിലീസ് ചെയ്തപ്പോള്‍ അതിനോടൊപ്പം വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. സിനിമയുടെ വ്യാജ പ്രിന്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

Malayalees still i am her malar miss

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES