Latest News

സുരേഷ് ഗോപിയെക്കുറിച്ച്‌ ട്രോള്‍ ഇറക്കുന്നത് വിവരമില്ലാത്തവര്‍; തുറന്ന് പറഞ്ഞ് സംവിധായകൻ മേജര്‍ രവി

Malayalilife
സുരേഷ് ഗോപിയെക്കുറിച്ച്‌ ട്രോള്‍ ഇറക്കുന്നത് വിവരമില്ലാത്തവര്‍; തുറന്ന് പറഞ്ഞ് സംവിധായകൻ  മേജര്‍ രവി

ലയാളത്തിന്റെ പ്രിയ ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രമാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച്‌ ട്രോള്‍ ഇറക്കുന്നവര്‍ വിവരമില്ലാത്തവരാണെന്നാണ് നടനും സംവിധായകനുമായി  മേജര്‍ രവി തുറന്ന് പറയുന്നത്.

മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ:

ഒരു നേതാവിനെ വേണ്ടി കാത്തിരിക്കുകയാണ് ജനങ്ങള്‍. ആഗ്രഹിക്കുന്ന രീതിയിലൂടെ രാജ്യം നീങ്ങാനായി ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്കൊരു നേതാവിന്റെ അഭാവമുണ്ട്. നമ്മുടെ നേതാക്കന്‍മാരെല്ലാം സെല്‍ഫിഷാണ്. എനിക്കെന്ത് കിട്ടുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞാനൊരാളെ ഇഷ്ടപ്പെടുന്നത് അവരുടെ പൊസിഷന്‍ നോക്കിയല്ല . അവരെന്ത് ചെയ്തു, ചെയ്യുന്നു എന്ന് നോക്കിയാണ്. സുരേഷ് ഗോപിയെക്കുറിച്ച്‌ പലരും ട്രോള്‍ ഇറക്കുന്നത് കാണാം, വിവരമില്ലാത്തവരാണ്.

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്വത്യപരമായ കാര്യങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. സിനിമയില്‍ അഭിനയിക്കുമ്ബോള്‍ കൃത്യമായ പ്രതിഫലം ആവശ്യപ്പെടാറുണ്ട്. അത് എവിടെയാണ് ചെലവഴിക്കുന്നതെന്നും അറിയാം.

നീയെന്താ ഇതേക്കുറിച്ചൊന്നും പറയാത്തതെന്ന് ചോദിച്ചപ്പോള്‍ ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ, അതൊക്കെ അങ്ങ് ചെയ്യുകയാണെന്നായിരുന്നു സുരേഷിന്റെ മറുപടി. അങ്ങനെയുള്ളൊരു നേതാവിനെ കാണാനാണ് ഈ പട്ടാളക്കാരന്‍ കാത്തിരിക്കുന്നത്.

]

Major ravi words about suresh gopi trolls

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES