Latest News

ചിരി പടര്‍ത്തി മധുരം മനോഹര മോഹം; ഷറഫുദ്ദീനും രജീഷ വിജയനും സൈജു കുറുപ്പും ബിന്ദു പണിക്കരും ഒന്നിക്കുന്ന ട്രെയ്ലര്‍ കാണാം

Malayalilife
ചിരി പടര്‍ത്തി മധുരം മനോഹര മോഹം; ഷറഫുദ്ദീനും രജീഷ വിജയനും സൈജു കുറുപ്പും ബിന്ദു പണിക്കരും ഒന്നിക്കുന്ന ട്രെയ്ലര്‍ കാണാം

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

ചിത്രം കോമഡി എന്‍ര്‍ടെയ്നറായിരിക്കുമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. റോഷാക്കിന് ശേഷം ബിന്ദു പണിക്കറും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രമാണ് മധുര മനോഹര മോഹം.നിരവധി രസകരമായ ഡയലോഗുകളും സംഘപരിവാറിനെ പരിഹസിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളും സിനിമ ഉന്നയിക്കുന്നുണ്ടെന്നാണ് ട്രെയ്ലറില്‍ നിന്നും വ്യക്തമാകുന്നത്.


ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിതിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.


 

Madhura Manohara Moham Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES