Latest News

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്; പ്രധാനമന്ത്രിയ്ക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി

Malayalilife
topbanner
പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്; പ്രധാനമന്ത്രിയ്ക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി

കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ രാജ്യം ആകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇതിനെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്.

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ് ബൂക്കിലൂടെ കുറിച്ചിരിക്കുന്നത്.ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്ബത് മണിക്ക് എല്ലാ വീടുകളിലും  വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്ബത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെനന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാന മന്ത്രി പറഞ്ഞിരുന്നത്. 

Lijo jose pellisheri against PM Modi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES