Latest News

സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഇതിഹാസതാരങ്ങള്‍ ! കപില്‍ദേവും രജനീകാന്തും ഒന്നിച്ചുള്ള ലാല്‍ സലാമിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ തരംഗമാവുന്നു

Malayalilife
 സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഇതിഹാസതാരങ്ങള്‍ ! കപില്‍ദേവും രജനീകാന്തും ഒന്നിച്ചുള്ള ലാല്‍ സലാമിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ തരംഗമാവുന്നു

ന്ത്യയ്ക്ക് ആദ്യമായി വേള്‍ഡ് കപ്പ് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവും ഇന്ത്യന്‍ സിനിമ ലോകത്തെ തലൈവര്‍ രജനീകാന്ത് ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് ഒരുക്കുന്ന ലാല്‍സലാം എന്ന സിനിമയുടെ മുംബൈയിലെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് സൂപ്പര്‍താരം രജനികാന്ത് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ കപില്‍ ദേവും എത്തുന്നുണ്ട്. 

ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചുകൊണ്ട് രജനികാന്ത് ഇപ്രകാരം കുറിച്ചു,'ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപില്‍ദേവ്ജിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്'. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കൂടിയാണ് ലാല്‍സലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്‌നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്.

പോയ ദിവസങ്ങളില്‍ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദര്‍ശിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റര്‍ - പ്രവീണ് ഭാസ്‌കര്‍, പി ആര്‍ ഒ - ശബരി

Lal Salam Movie location stills

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES