എന്നും ആരോപണങ്ങള്‍ കേള്‍ക്കാം;എനിക്കിനി എന്നെ വഞ്ചിക്കാന്‍ പറ്റില്ല; അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ് രംഗത്ത്

Malayalilife
topbanner
എന്നും ആരോപണങ്ങള്‍ കേള്‍ക്കാം;എനിക്കിനി എന്നെ വഞ്ചിക്കാന്‍ പറ്റില്ല; അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ് രംഗത്ത്

ടൻ കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത സിനിമ അഞ്ചാം പാതിരയുടെ കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ് രംഗത്ത്.  കഥ കോപ്പിയടിച്ചിരിക്കുന്നത് തന്റെ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകളില്‍ നിന്നാണ് ലാജോ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

കഥമോഷണം തെളിയിക്കപ്പെട്ടിട്ടുണ്ടോ?

എന്നും ആരോപണങ്ങള്‍ കേള്‍ക്കാം. പിന്നെ കേസ് തള്ളിപ്പോയി എന്നും. അതോടെ ആരോപണം ഉന്നയിച്ചവന്‍ തോല്‍ക്കും. തോല്‍ക്കാന്‍ പോകുന്ന യുദ്ധം ആണെന്ന് അറിഞ്ഞു തന്നെയാണ് മോഷ്ടിക്കപ്പെട്ട കഥയുടെ എഴുത്തുകാര്‍ കേസ് കൊടുക്കുന്നത്. (Exceptions ഉണ്ടാകാം). കാരണം സാമ്യത തെളിയിക്കണമെങ്കില്‍ word by word സാമ്യം ഉണ്ടാവണം എന്നാണ് കേട്ടത്.പിടിക്കപ്പെടാതിരിക്കാന്‍ മോഷ്ടിക്കുന്നവര്‍ക്ക് അറിയാം. മൂലകൃതി എഴുതിയവരോ? ഒന്നോ രണ്ടോ ദിവസം ഈ വാര്‍ത്ത എല്ലാവരുടെയും ന്യൂസ്ഫീഡില്‍ കാണും. അത് കഴിഞ്ഞു അത് പോകും.

Hydrangea എന്ന എന്റെ നോവലിന്റെ മുഴുവന്‍ സാമ്യം അഞ്ചാം പാതിരാ എന്ന സിനിമയ്ക്ക് ഇല്ല. എന്നാല്‍ പുസ്‌തകം വായിച്ചവര്‍ക്ക് അറിയാം നോവലിന്റെ സ്വാധീനം ആ സിനിമയില്‍ എന്തു മാത്രം ഉണ്ടെന്ന്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ ആരോപണം നിഷേധിക്കുകയും ചെയ്യാം. അവരത് മോഷ്ടിച്ചോ ഇല്ലയോ എന്നത് അവരുടെ മനഃസാക്ഷിക്കു മാത്രം അറിയാം. ഏറ്റുമാനൂര്‍ UGM ല്‍ ഇരുന്ന്, അഞ്ചാം പാതിരാ എന്ന സിനിമ കണ്ടത് തകര്‍ന്ന ഹൃദയത്തോടെ ആണ്.ഒരു സീരിയല്‍ കില്ലെര്‍ genre എന്ന് പറഞ്ഞു ഇത്രയും കാലം സ്വയം സമാധാനിച്ചു.

വിഷാദരോഗത്തിന് അടിമപ്പെട്ട് മാസങ്ങള്‍ തള്ളിനീക്കുന്നതിനിടയില്‍ അഞ്ചാം പാതിരയോട് സാമ്യം വന്ന ഭാഗങ്ങള്‍ മാറ്റി എഴുതിയും കഥാപാത്രങ്ങളെ മാറ്റിയും, situations മാറ്റിയും ബാക്കി ഭാഗങ്ങള്‍ വച്ചും പുതിയ സീന്‍ ഓര്‍ഡര്‍ ഉണ്ടാക്കി. എഴുത്തിനോട് തന്നെ മടുപ്പ് തോന്നിയ മാസങ്ങള്‍.പക്ഷെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായി തുടങ്ങി. മിച്ചമുള്ള ഭാഗങ്ങളില്‍ നിന്നും കോപ്പി അടിച്ചോ? അതോ മറ്റു നോവലുകളില്‍ നിന്നോ?കേവല സാദൃശ്യം എന്നു മാത്രം പറഞ്ഞു എനിക്കിനി എന്നെ വഞ്ചിക്കാന്‍ പറ്റില്ല.തോല്‍ക്കാന്‍ പോകുന്ന യുദ്ധമാണ് ഞാന്‍ നയിക്കുന്നത് എന്ന് എനിക്കറിയാം.

But, At least I can say.I fought!ഞാന്‍ ആരോപണം ഉന്നയിക്കാന്‍ ഉണ്ടായ കാരണങ്ങള്‍: (spoiler alert)1. ലേഡി പോലീസ് ഓഫീസര്‍ : Characterisation and character arc2. Benjamin's characterisation3. Identity of Indrans' character4. Climax scene premise (from റൂത്തിന്റെ ലോകം)5. Anwar Hussain's counseling scenes6. ഒരു കൊലപാതകിയുടെ lady disguise.

Lajo Jose words about the movie ancham pathira

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES