രണ്ട് ജിമ്മിമാര്‍ തമ്മിലുള്ള അങ്കവുമായി'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ട്രെയ്ലര്‍; മിഥുന്‍ രമേശ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

Malayalilife
topbanner
രണ്ട് ജിമ്മിമാര്‍ തമ്മിലുള്ള അങ്കവുമായി'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ട്രെയ്ലര്‍; മിഥുന്‍ രമേശ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

ടനും അവതാരകനുമായ മിഥുന്‍ രമേശ്  ആദ്യമായി നായകനാവുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

'ജിമ്മി' എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ 'ജിമ്മി' എന്ന നായക്കുട്ടി വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങളാണ് രസകരമായി ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജു ചന്ദ്രയാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം.

ഗോള്‍ഡന്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാംകുമാര്‍ എസ് ' എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും. സംവിധായകനും, നിര്‍മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമയാണിത്.
 
ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമേ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരന്‍ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിര്‍മല്‍ പാലാഴി , സുനില്‍ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായര്‍ , അഷ്റഫ് പിലാക്കല്‍, നിഷ മാത്യു, എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ഛായാഗ്രഹണം -അനില്‍ ഈശ്വര്‍, കഥ -അനൂപ് മോഹന്‍, ചിത്ര സംയോജനം -സുനില്‍ എസ് പിള്ള, പശ്ചാത്തല സംഗീതം -അരുണ്‍ മുരളീധരന്‍, പി ആര്‍ ഒ -വാഴൂര്‍ ജോസ്, അതിര ദില്‍ജിത്ത്.

Jimmy Ee Veedinte Aiswaryam - Official Trailer

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES