രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്.
മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കന്നടയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ നിര്‍ണായക വേഷത്തിലുണ്ട്. തമന്ന ഭാട്ടിയ ആണ് നായിക.
രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങള്‍. നെല്‍സന്‍ ദിലീപ്കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.