Latest News

സ്വന്തം ജീവിതം ത്യജിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ നാടാണ് ഇന്ത്യ;കെയേഴ്‌സ് ഫണ്ടിലേക്ക് നൂറ് രൂപ സംഭാവന നൽകി ആശാ ബോസ്‌ലെ

Malayalilife
topbanner
സ്വന്തം ജീവിതം ത്യജിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ നാടാണ് ഇന്ത്യ;കെയേഴ്‌സ് ഫണ്ടിലേക്ക് നൂറ് രൂപ സംഭാവന  നൽകി ആശാ ബോസ്‌ലെ

കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തിൽ രാജ്യം ഒട്ടാകെ ;ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരവധി താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ് . എന്നാൽ ഇപ്പോൾ കൊറോണയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി കെയറിലേക്ക് നൂറ് രൂപ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകാണ് വിഖ്യാത ഗായികയായ ആശാ ബോസ്‌ലെ.  നൂറ് രൂപയുടെ വിലയറിയാമോ എന്ന ചോദിച്ചു കൊണ്ടാണ് ആശാ ബോസ്‌ലെ സംഭാവനയെക്കുറിച്ച്‌  തുറന്ന് പറഞ്ഞത്.

നമ്മള്‍ 130 കോടി ഇന്ത്യക്കാരുണ്ട്. നമ്മള്‍ എല്ലാവരും ഏറ്റവും ചുരുങ്ങിയ 100 രൂപ നല്‍കിയാല്‍ അത് 13000 കോടി രൂപയാകും. ആളുകള്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയാല്‍ അത് കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നും ആശ വ്യക്തമാക്കിയിരുന്നു.ഗായിക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്. അതോടൊപ്പം ഒരു ദേശഭക്തിഗാനവും ആശാ ബോസ്‌ലെ  ആലപിക്കുകയും ചെയ്‌തു. സ്വന്തം ജീവിതം ത്യജിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ നാടാണ് ഇന്ത്യയെന്നും ഗായിക ഇതോടൊപ്പം പറഞ്ഞിരുന്നു.

India is a country of freedom fighters who have sacrificed their lives said Asha bhoslae

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES