Latest News

അല്ലി സന്തോഷത്തിലാണ്; പൃഥിയെ രണ്ടാഴ്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷ; മനസ് തുറന്ന് സുപ്രിയ; റാണിയെയും രാജകുമാരിയെയും കാണാന്‍ വെമ്പി പൃഥി

Malayalilife
topbanner
അല്ലി സന്തോഷത്തിലാണ്; പൃഥിയെ രണ്ടാഴ്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷ; മനസ് തുറന്ന് സുപ്രിയ;  റാണിയെയും രാജകുമാരിയെയും കാണാന്‍ വെമ്പി പൃഥി

ടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലെത്തിയ നടന്‍ പൃഥിരാജും സംഘവും ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയത് പൃഥിരാജിന്റെ കുടുംബത്തൊടൊപ്പം ആരാധകരെയും ഏറെ സങ്കടപെടുത്തിയ വാര്‍ത്തയായിരുന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് പൃഥിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിനെ പിരിഞ്ഞ ദുഖത്തില്‍ കഴിഞ്ഞിരുന്ന സുപ്രിയയ്ക്കും അച്ഛനെ മിസ് ചെയ്ത മകള്‍ അല്ലിക്കും പൃഥിയുടെ തിരിച്ചുവരവ് സമ്മാനിച്ച ആശ്വാസം ചെറുതല്ല. ഇപ്പോള്‍ പൃഥിരാജ് തിരികേ എത്തിയ സന്തോഷം പങ്കിട്ട് എത്തിയിരിക്കയാണ് സുപ്രിയ.

രണ്ടു മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയിലാണ് സുപ്രിയ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ സന്തോഷം പങ്കുവച്ചത്. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ച, ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സമയത്ത് ശക്തി പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുപ്രിയ കുറിച്ചത്.
                                                                                                                                                                                                                                                                                                             
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായാണ് സംവിധായകനും നായകനുമുള്‍പ്പടെ 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലെത്തിയത്. കൊറോണ വ്യാപനത്തെതുടര്‍ന്ന് രാജ്യങ്ങള്‍ ലോക്?ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം ഇനി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on


 

Hope to see Prithvi after two weeks said supriya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES