ജെയിംസ് ബോണ്ട് താരം ഓണര്‍ ബ്ലാക്ക്മാന്‍ അന്തരിച്ചു; താരത്തിന്റെ മരണം കൊറോണ ബാധയെ തുടർന്ന് എന്നത് വ്യാജം

Malayalilife
topbanner
ജെയിംസ് ബോണ്ട് താരം  ഓണര്‍ ബ്ലാക്ക്മാന്‍ അന്തരിച്ചു; താരത്തിന്റെ മരണം കൊറോണ ബാധയെ തുടർന്ന് എന്നത് വ്യാജം

ജെയിംസ് ബോണ്ട്, അവഞ്ചേഴ്‌സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ബ്രിട്ടീഷ് നടി ഓണര്‍ ബ്ലാക്ക്മാന്‍ വിടവാങ്ങി. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് താരം ചികിത്സയിലായിരുന്നു.ഇംഗ്ലണ്ടില്‍ സ്വവസതിയില്‍ വച്ചായിരുന്നു താരത്തിന്റെ വിയോഗം.  താരത്തിന്റെ മരണ വാർത്ത പുറം ലോകത്തെ അറിയിച്ചത് കുടുംബാംഗങ്ങൾ തന്നെയാണ്.

ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോള്‍ഡ് ഫിങ്കറില്‍ ഓണര്‍ ബ്ലാക്ക്മാന്‍ വേഷമിട്ടിരുന്നു. ബോണ്ടിന്റെ കാമുകി പുസി ഗലോര്‍ ആയാണ് ചിത്രത്തിൽ താരം  എത്തിയിരുന്നത്. അതിന് പിന്നാലെ  1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ്  താരത്തിന് ഏറെ  ആരാധകർ ഉണ്ടായിരുന്നത്.  കൊറോണ വൈറസ് ബാധയെ തുടർന്നാണ് താരം മരണപ്പെട്ടത് എന്നായിരുന്നു  പുറത്ത് വന്നിരുന്നത്. എന്നാൽ ഇത് കുടുംബാംഗങ്ങൾ നിഷേധിക്കുകയും ചെയ്‌തു.താരത്തിന്‍റെ  ഹിറ്റ് ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഗോള്‍ഡ്ഫിംഗര്‍. താന്‍ അവഞ്ചേഴ്‌സ് വിട്ടത് ഗോള്‍ഡ്ഫിംഗറില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് എന്നും തരാം വെളിപ്പെടുത്തുകയും  ചെയ്‌തു.

ഈസ്റ്റ് ലണ്ടനിലെ മധ്യവര്‍ഗ കുടുംബത്തില്‍ 1925 ഓഗസ്റ്റ് 22 ജനിച്ച താരം  ഗില്‍ഡ്ഹാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് ആന്‍ഡ് ഡ്രാമയില്‍ നിന്നും  ബിരുദം പൂർത്തീകരിക്കുകയും ചെയ്‌തു.അതേ സമയം ബ്രിട്ടീഷ് ടിവി സീരീസ് ആയ ദ അപ്പര്‍ ഹാന്‍ഡിലെ ലോറ വെസ്റ്റ് എന്ന കഥാപാത്രവും താരത്തെ ഏറെ പ്രശ്‌നത്തിൽ കൊണ്ട് എത്തിക്കുകയും ചെയ്‌തു .

Holly wood actress honour blackman died

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES