Latest News

വെറൈറ്റി സ്റ്റെപ്പുകളുമായി ഹൻസികയും ദിയയും; മക്കളുടെ കോമ്പോ ഡാൻസിൻ്റെ വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാർ; കമന്റുമായി ഗായിക റിമി ടോമി

Malayalilife
topbanner
വെറൈറ്റി സ്റ്റെപ്പുകളുമായി ഹൻസികയും ദിയയും; മക്കളുടെ കോമ്പോ ഡാൻസിൻ്റെ വീഡിയോ പങ്കുവെച്ച്  കൃഷ്ണകുമാർ; കമന്റുമായി ഗായിക റിമി ടോമി

ലയാളികൾക്ക് ഏറെ  പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടൻ കൃഷ്ണ കുമാറിന്റെത് . അച്ഛൻ കൃഷ്ണകുമാർ കൂടാതെ മക്കളായ അഹാനയും, ഹൻസികയും, ഇഷാനിയുമെല്ലാം വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. ലോകമെമ്പാടും കൊണ വൈറസ് വ്യാപനം നടക്കുമ്പോൾ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കൊറാന്റയിൻ കാലം ആസ്വദിക്കുകയാണ് ഈ താരകുടുംബം.പല താരങ്ങളും പല തരത്തിലുള്ള വിനോദവേളകളിലേർപ്പെടുകയാണ് വീട്ടിലെ ബോറടി മാറ്റാനായി. എന്നാൽ ഇപ്പോൾ  നടി അഹാനയും സഹോദരിമാരും ബോറടി മാറ്റാനായി  കണ്ടെത്തിയ മാര്‍ഗ്ഗം ‍‍ഡാന്‍സ് ആണ്. ഇതിന് മുൻപും അഹാനയും അനുജത്തിമാരും ചേർന്നുള്ള നൃത്തം സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. അതിന് തൊട്ട് പിന്നാലെയെയാണ് വെറൈറ്റി സ്റ്റെപ്പുയി രംഗത്തെത്തിയിരിക്കകയാണ്  ഈ  താരസഹോദരിമാർ.

സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ ഏറ്റവും ഇളയ മകളും നടിയുമായ ഹൻസികയും മൂന്നാമത്തെ മകളുമായ ദിയയും ചേർന്ന് നടത്തിയ ഡാൻസ് വിഡിയോയാണ് വൈറലായി മാറുന്നത്.ഈ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത് അച്ഛൻ കൃഷ്ണകുമാർ തന്നെയാണ്. വീഡിയോയ്ക്ക് ചുവടെ അടിപൊളി എന്ന കമന്റുമായി ഗായിക റിമി ടോമിയും രംഗത്ത് എത്തിയിരിക്കുകയാണ്. അഭിനയത്തോടൊപ്പം പാട്ടും തനിക്ക് വഴങ്ങുമെന്ന് അഹാന ഇതിന് മുൻപ്  തെളിയിച്ചതുമാണ്. അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ കുടുംബം. നിരവധി ആരാധകരാണ് താരസഹോദരിമാരായ  അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവർക്ക് ഉള്ളത്. 

മക്കളുടെ പേരെല്ലാം ചേര്‍ത്ത് കൊണ്ട് തന്നെ  സോഷ്യല്‍ മീഡിയയിൽ  'അഹാദിഷ്‌ക' എന്ന പേജും ആരംഭിച്ചിട്ടുണ്ട്. താരവും കുടുംബവും ഇപ്പോള്‍  സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ച് വീടുകളിൽ കഴിയുകയാണ്.കൊറോണ വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ് എന്നാൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കമെന്ന് നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 

Diya Hansu combo

Hansika and Diya new dance step viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES