കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നടിയാണ് ഗ്രേസ് ആന്റണി. മധു സി നാരായണന്‍ സംവിധാനം ചെയ്ത നിർവഹിച്ച സിനിമയിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ഗ്രേസ് തിളങ്ങിയിരുന്നത്. ഗ്രേസ് ആന്റണിയുടെ കരിയറില്‍ കുമ്പളങ്ങിയിലെ സിമിയെന്ന കഥാപാത്രം വലിയ വഴിത്തിരിവായി മാറുകയും ചെയ്‌തു. പിന്നാലെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിരക്കുള്ള നായികയായി മാറുകയും ചെയ്‌തു.
താരത്തിന്റെ അടുത്ത ചിത്രം സിംപിള്‍ സൗമ്യയാണ്. നവാഗതനായ അഭിലാഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൗമ്യ എന്ന കഥാപാത്രമായാണ് ഗ്രേസ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും നിലവിൽ പുറത്ത് വന്നിട്ടില്ല. എന്നാൽ ഇപ്പോൾ സൗമ്യ എന്ന കഥാപാത്രത്തിന് വേണ്ടി തടി കുറച്ചിരിക്കുകയാണ് നടി ഗ്രേസ്.
14 കിലോ ശരീരഭാരം ആണ് സിംപിള്‍ സൗമ്യയ്ക്ക് വേണ്ടി ഗ്രേസ് കുറച്ചിരിക്കുന്നത്. ഗ്രേസ് തന്റെ ലക്ഷ്യം കൃത്യമായ ഭക്ഷണ രീതിയിലൂടെയുമാണ് വ്യായമത്തിലൂടെയുമാണ് കണ്ടിരിക്കുന്നത്. ഈ തടി നിലനിര്‍ത്തി കൊണ്ടുപോവുക എന്നതാണ് ഏറെ പ്രയാസം ആണെന്നും ഗ്രേസ് പറയുന്നു.
2016 ല്‍ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. ഗ്രസിന്റെ പുതിയ ചിത്രങ്ങള്‍ ഹലാല്‍ ലവ് സ്‌റ്റോറി, സാജന്‍ ബേക്കറി സിന്‍സ് 1961 എന്നിവയാണ്. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു തിരക്കഥാകൃത്തും സംവിധായികയും കൂടിയാണ് ഗ്രേസ് ആന്റണി.