Latest News

ഡോക്ടര്‍ ജി'യില്‍ ഗൈനക്കോളജിസ്റ്റായി ആയുഷ്മാന്‍ ഖുറാന;ട്രെയിലര്‍ പുറത്ത്

Malayalilife
topbanner
ഡോക്ടര്‍ ജി'യില്‍ ഗൈനക്കോളജിസ്റ്റായി ആയുഷ്മാന്‍ ഖുറാന;ട്രെയിലര്‍ പുറത്ത്

ഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. അതുകൊണ്ടുതന്നെ ആയുഷ്മാന്‍ ഖുറാനെയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ചിത്രം 'ഡോക്ടര്‍ ജി'യാണ്.

'ഡോക്ടര്‍ ജി'യുടെ രസകരമായ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്്. ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് 'ഡോക്ടര്‍ ജി' എത്തുന്നത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷിത് നരേയ്ന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

പ്രേരണ സൈഗാള്‍ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ 'ഉദയ് ഗുപ്ത' ആയിട്ടാണ് ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്നത്. 'ഡോ. ഫാത്തിമ' എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്.

ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഭോപാലാണ് ഡോക്ടര്‍ ജിയുടെ പ്രധാന ലൊക്കേഷന്‍. സുമിത് സക്‌സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആയുഷ്മാന്‍ ഖുറാന നായകനായി ഏറ്രവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം 'അനേക്' ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അനുഭവ് സിന്‍ഹയാണ്. ഇവാന്‍ മുള്ളിഗന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.യാഷ രാംചന്ദാനി ചിത്രസംയോജനം ചെയ്ത ചിത്രത്തില്‍ 'ജോഷ്വാ' ആയി വേഷമിട്ട ആയുഷ്മാന്‍ ഖുറാനയ്ക്ക് ഒപ്പം ആന്‍ഡ്രിയ, കുമുദ് മിശ്ര, ജെ ഡി ചക്രവര്‍ത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Doctor G Official Trailer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES