ദഷിണേന്ത്യന്‍ സിനിമയിലെ ഏറ്റം മികച്ച ഗസല്‍ ഗായകനെന്ന വിശേഷണമുള്ള ഹരിഹരന്‍ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.കെ.ജി. വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ ചിത്രകരണം ആതിരപ്പള്ളി, വാഴച്ചാല്‍ ഭാഗങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു. അമ്പിളി അമ്മാവന്‍, പൊലീസ് ഡയറി, അറബിപ്പൊന്ന് തുടങ്ങി. എട്ടോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിജയകുമാറിന്റെ ഈ ചിത്രം നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്.
അതില്‍ ആദ്യം എടുത്തു പറയാനുള്ളത് ഗായകന്‍ ഹരിഹരന്റെ സാന്നിദ്ധ്യം തന്നെയാണ്.
ആഡ് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹരിഹരന്‍ ഒരു ഫീച്ചര്‍ ഫിലിമില്‍ അഭിനയിക്കാനെത്തിയിരിക്കുന്നത് നിസ്സാരമായി കാണാവുന്നതല്ല.
ആതിരപ്പള്ളിയിലെ ലൊക്കേഷനില്‍ വച്ച് ഹരിഹരനുമായിത്തന്നെ ഇതിനേപ്പറ്റി സംസാരിച്ചു.അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.'ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും എന്നെ സമീപിച്ച് കഥ പറഞ്ഞപ്പോള്‍ത്തന്നെ സ്‌ട്രൈക്കു ചെയ്തു.
ചില സന്ദേശങ്ങളും, ദുരിതമനുഭവിക്കുന്ന കാടിന്റെ മക്കളുടെ ജീവിതവും പ്രകൃതിയോടുള്ള താല്‍പ്പര്യവുമെല്ലാം മനസ്സിനെ ഏറെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നു. പ്രകൃതിയേയും, പക്ഷിമൃഗാദികളേയും, വൈല്‍ഡ്ലൈഫിനോടും ഏറെ അടുപ്പം സൂഷിക്കുന്ന എന്നിക്ക് ഈ ചിത്രത്തിന്റെ കഥ, സ്വന്തം ജീവിതവുമായി ഏറെ ഇണങ്ങുന്നതായി തോന്നി. അങ്ങനെയാണ് ഈ ചിതത്തില്‍ അഭിനയിക്കാനായി സമ്മതം മൂളിയത്.
സോദ്ദേശ പരമായ ആശയവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവും കൈകാര്യം ചെയ്യുന്ന ഒരു ചിത്രമാണിത്. അതുകൊണ്ടു തന്നെ ദേശീയ - അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഒരു സിനിമയായിരിക്കും ഇത്
അല്‍പ്പം ഇടവേളക്കുശേഷം വിജയകുമാര്‍ മെയില്‍ സ്ടീം സിനിമയിലേക്കു കടന്നുവരുന്ന ചിത്രം. കാത്തിരിപ്പിന്റെ ഫലം ഏറെ അനുഗ്രഹമായിരിക്കും എന്നു തെളിയിക്കപ്പെടുന്നതായിരിക്കും ഈ ചിത്രം.
പൂര്‍ണ്ണമായും വനമേഖലകളില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഹരിഹരന്റെ ഭാഗത്തു നിന്നും ഏറെ സഹകരണമാണ് ലഭിച്ചതെന്ന് വിജയകുമാര്‍ പറഞ്ഞു.പുഴകളും, വനങ്ങളിലും കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു വേണമായിരുന്നു ചിത്രകരണം. അവിടെയെല്ലാം ഹരിഹരന്‍ സാര്‍ ആരെയും അതിശയിപ്പിക്കും വിധത്തില്‍ത്തന്നെയാണ് സഹകരിച്ചത്.
ഗായകന്‍ ഹരിഹരനെത്തന്നെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ആദിവാസി കോളനിയില്‍ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന രണ്ട് അദ്ധ്യാപികമാരാണ് ദയയും ഭാരതിയും.ആദ്യമെത്തുന്നത്ഭാരതിയാണ് ആദ്യമെത്തുന്നത്. പ്രകൃതിയേയും പക്ഷിമൃഗാദികളേയും ഒരുപോലെ സ്‌നേഹിച്ചവരാണ് ദയാഭാരതി മാര്‍ ആദിവാസികളെ ചൂഷണം ചെയ്തുപോന്നവര്‍ക്കു മുന്നില്‍ ഭാരതി നീതിക്കു വേണ്ടി പോരാടുന്നു. ഇത് അധികാരിവര്‍ഗങ്ങള്‍ക്ക് തലവേദനയായി മാറുന്നു. വര്‍ഷങ്ങളോളം തങ്ങള്‍ അനുഭവിച്ചു പോന്ന കാര്യങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെ അധികാരവര്‍ഗത്തിന്റെ ചെറുത്തു നില്‍പ്പില്‍ ഭാരതിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. പിന്നീടുണ്ടാക്കുന്ന സംഘര്‍ഷങള്‍ക്കിടയിലാണ് ഗായകനായ ഹരിഹരന്റെ കടന്നുവരവ്... ഇദ്ദേഹത്തിന്റെ സാമീപ്യം പുതിയ ചില വഴിത്തിരിവുകള്‍ക്കും കാരണമാകുന്നു.
നിരവധി ജനകീയ പ്രശ്‌നങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിയായാണ് ഭാരതിയെ അവതരിപ്പിക്കുന്നത്.ദയയെ സ്‌നേഹാ സക്‌സേനയും അവതരിപ്പിക്കുന്നു.കൈലാഷ്, ദിനേശ് പ്രഭാകര്‍, അപ്പാനി ശരത്ത്, നാഞ്ചിയമ്മ, മെഡിമിക്‌സ് അനൂപ്, ബാദുഷാ തുടങ്ങിയവരും ഇതിലെ പ്രധാന അഭിനേതാക്കളാണ്.
ഗാനങ്ങള്‍ - പ്രഭാവര്‍മ്മ. ജയന്‍ തൊടുപുഴ, ഡാര്‍വിന്‍ പിറവം.
സംഗീതം - സ്റ്റില്‍ ജു അര്‍ജുന്‍
ഛായാഗ്രഹണം - മെല്‍വിന്‍ കുരിശിങ്കല്‍.
എഡിറ്റിംഗ് - ബിബിന്‍ ബാബു
കലാസംവിധാനം - ലാലു ത്രിക്കുളം. മേക്കപ്പ. ഐറിന്‍. കോസ്റ്റ്യും. ഡിസൈന്‍ - സജീഷ്. അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ സബിന്‍കാട്ടുങ്കല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനില്‍ ക്കുട്ടന്‍.
ശ്രീ തമ്പുരാന്‍ ഇന്റെര്‍ നാഷണല്‍ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ചാരങ്ങാട്ട് അശോക് ഫിലിംസിന്റെ ബാനറില്‍ ബി.വിജയകുമാറും സി.കെ. അശോകനും ചേര്‍ന്നു നിര്‍മ്മിക്കുന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു.
വാഴൂര്‍ ജോസ് .
ഫോട്ടോ - ജോര്‍ജ് കോളോത്ത്.