തന്റെ ഏറ്റവും പുതിയ ചിത്രമായ കെന്നഡിയിലെ നായകനായി നടന്‍ വിക്രത്തെയാണ് താന്‍ മനസില്‍ കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ അദ്ദേഹം ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിക്രം. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് വിക്രത്തിന്റെ പ്രതികരണം. അനുരാഗ് ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന് വിക്രം പറയുന്നു.
കാര്യങ്ങള്‍ അനുരാഗ് പറഞ്ഞപ്പോലെ അല്ലെന്ന് വിക്രം വ്യക്തമാക്കുന്നു. തന്നെ അനുരാഗിന് ബന്ധപ്പെടാനാകുന്നില്ലെന്ന് ഒരു നടന്‍ പറഞ്ഞപ്പോള്‍ താന്‍ നേരിട്ട് ഫോണ്‍വിളിച്ച് വിശദീകരണം നല്‍കിയെന്ന് വിക്രം ട്വീറ്റ് ചെയ്തു.
പ്രിയ അനുരാഗ് സമൂഹമാധ്യമങ്ങളിലെ നമ്മുടെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കുംമായി ഒരു വള്‍ഷത്തിന് മുന്‍പ് നമുക്കിടയില്‍ നടന്ന ഒരു സംഭാഷണം ഓര്‍ത്തെടുക്കുന്നു. ഈ ചിത്രത്തിനുവേണ്ടി താങ്കള്‍ എന്നെ സമീപിക്കാന്‍ ശ്രമിച്ചെന്നും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നുമാണ് താങ്കള്‍ കരുതിയിരിക്കുന്നതെന്നും മറ്റൊരു നടനില്‍ നിന്നും അറിയപ്പെടാനിടയായപ്പോള്‍ തന്നെ താങ്കളെ ഫോണില്‍ വിളിച്ച് വിശദീകരിക്കുകയുണ്ടായി. ഒരു മെയിലോ സന്ദേശമോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാന്‍ താങ്കള്‍ ഉപയോഗിച്ച മെയില്‍ ഐഡി ആക്ടീവ് അല്ലെന്നും താങ്കള്‍ ബന്ധപ്പെടാന്‍ ഉപയോഗിച്ച നമ്പര്‍ രണ്ട് വര്‍ഷം മുമ്പ് മാറ്റിയതാണെന്നും ഞാനപ്പോള്‍ തന്നെ വിശദീകരിച്ചു.
താങ്കളുടെ കെന്നഡി എന്ന ചിത്രത്തെക്കുറിച്ച് ഞാന്‍ ആവേശഭരിതനാണെന്നും പറഞ്ഞു. എന്റെ പേര് ടൈറ്റില്‍ ആക്കുന്ന ചിത്രം എന്ന നിലയില്‍ പ്രത്യേകിച്ചും. നന്മകള്‍ നേരുന്നു. സ്നേഹത്തോടെ ചിയാന്‍ വിക്രം എന്ന കെന്നഡി -വിക്രം കുറിച്ചു.
ഈ ട്വീറ്റിന് പ്രതികരണവുമായി അനുരാഗ് കാശ്യപും എത്തിയിട്ടുണ്ട്. വിക്രം പറയുന്നത് സത്യമാണെന്നും എന്നാല്‍ അദ്ദേഹം തന്നെ ബന്ധപ്പെടുന്ന സമയത്ത് മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ച് കഴിഞ്ഞിരുന്നുവെന്നും ചിത്രീകരണം ആരംഭിക്കാന്‍ ഒരു മാസമേ ഉണ്ടായിരുന്നുളളൂവെന്നും അനുരാഗ് കുറിച്ചു.
വിക്രം തന്നെ വിളിച്ചിരുന്നു. അദ്ദേഹം മറ്റൊരു വാട്സപ്പ് നമ്പര്‍ ഉപയോഗിക്കുന്നതാണെന്ന് പിന്നീടാണ് മനസ്സിലായത്. തിരക്കഥ വായിക്കാന്‍ താല്‍പര്യമുണ്ടെന്നു പോലും പറഞ്ഞു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍എായിരുന്നതിനാല്‍ എല്ലാം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കെന്നഡി എന്ന പേര് ഉപയോഗിച്ചതില്‍ ആദരവോടെ ആശംസകള്‍ നേര്‍ന്നു. അമിതപ്രതികരണത്തിന്റെ ആവശ്യമില്ല. താനും ചിയാന്‍ സാറും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വിരമിക്കില്ലെന്ന് കരുതുന്നുവെന്നും അനുരാഗ് കാശ്യപ് കൂട്ടിച്ചേര്‍ത്തു.