മേഘ്‌ന രാജിനെ വീണ്ടും വിഷമത്തിലാക്കി ധ്രുവ് സര്‍ജ; ചേട്ടന്‍റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആശുപത്രിയില്‍

Malayalilife
topbanner
മേഘ്‌ന രാജിനെ വീണ്ടും  വിഷമത്തിലാക്കി ധ്രുവ് സര്‍ജ;  ചേട്ടന്‍റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആശുപത്രിയില്‍

പ്രശസ്ത നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ തളര്‍ന്നിരിക്കുകയാണ് കുടുംബാംഗങ്ങള്‍. 39 കാരനായ താരം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു  വിടവാങ്ങിയിരുന്നത്.   നടി മേഘ്‌ന രാജിന് തന്റെ  പ്രിയതമനെ രണ്ടാം വിവാഹ വാര്‍ഷിക ആശംസിച്ച് ആഴ്ചകള്‍ പിന്നിടുന്നതിനിടയിലായിരുന്നു  നഷ്ടമായത്. പ്രിയതമന്റെ  മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന മേഘ്‌നയെ കണ്ടപ്പോൾ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ പകച്ചു  നില്‍ക്കുകയായിരുന്നു  കുടുംബാംഗങ്ങള്‍. താരത്തിന്റെ അടക്കം ചെയ്തത് സഹോദരനായ ധ്രുവിന്റെ ഫാം ഹൗസിലായിരുന്നു . എന്നാൽ ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ വിഷാദത്തെ തുടര്‍ന്ന് ധ്രുവ സർജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സഹോദരനെ നഷ്ടമായതിന്റെ വേദന താങ്ങാനാവുന്നതിനും അപ്പുറത്താണെന്ന് ദ്രുവ തന്റെ ഇസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചേട്ടനായിരുന്നു തനിക്ക് എല്ലാമെന്നും തങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ധ്രുവ് സര്‍ജ പറഞ്ഞിരുന്നു.  എന്നാൽ ഈ അവസ്ഥയെ അതിജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും ചേട്ടന്‍ തിരിച്ച്‌ വന്നേ തീരൂയെന്നും ധ്രുവ് നേരത്തെ  സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.  അതേസമയം ധ്രുവ് മാത്രമേ ഈ സമയം മേഘ്‌നയ്ക്ക് ധൈര്യം കൊടുക്കാനും ചേര്‍ത്ത് പിടിക്കാനും  ഉള്ളു എന്ന് എല്ലാവരും അദ്ദേഹത്തെ ഓർമപ്പെടുത്തിയിരുന്നു.

നീണ്ട  പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2018–ലാണ് ചിരഞ്ജീവി മേഘ്നയെ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.  ഇരുവരുടെയും വിവാഹ വാര്‍ഷികം കഴിഞ്ഞ മെയ് 2–നായിരുന്നു. എല്ലായിപ്പോഴും മേഘ്‌ന ചിരുവിനൊപ്പമുള്ള പ്രിയനിമിഷങ്ങളെക്കുറിച്ച് വാചാലയായി എത്തുകയും അതോടൊപ്പം ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ടായിരുന്നു.നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന.  ഈ സന്തോഷം  ഇരുവരുടെയും ജീവിതത്തിലേക്ക് കടന്ന് വന്നത് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്‍പായാണ്. കുഞ്ഞതിഥിയുടെ വരവിനായുള്ള സന്തോഷത്തിന്റെ കാത്തിരിപ്പിനിടയിലാണ് ചീരുവിന്റെ  അപ്രതീക്ഷിത വിയോഗവും.
 

Chiranjeevi sarja brother admitted in hospital

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES