ഉര്‍വ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ് ' ഇന്നു മുതല്‍ തിയ്യേറ്ററുകളിലെത്തുന്നു.
പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്,
അച്ചുവിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ വി സംഗീതം പകരുന്നു.
സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍,അനൂപ് രാജ്. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പന്‍,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,
കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്.പി ആര്‍ ഒ-എ എസ് ദിനേശ്.