Latest News

തമിഴ് തൊഴിലാളികളുടെ കഥ പറയുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്; ട്രെയ്ലര്‍ പുറത്ത്

Malayalilife
തമിഴ് തൊഴിലാളികളുടെ കഥ പറയുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്; ട്രെയ്ലര്‍ പുറത്ത്

ര്‍വശി, ബാലു വര്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. ഇത് വരെയും ആരും അഡ്രസ് ചെയ്യാത്ത കൊച്ചിയിലെ തമിഴ് തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം മെയ് 19ന് തീയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ ട്രയ്ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചാള്‍സ് എന്റെര്‍പ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്  സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ്.ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലയരസന്‍, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കാള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രം ജോയ് മൂവീസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് '' മെയ് 19 ന് വേള്‍ഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.

കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിര്‍ത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ,കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചാള്‍സ് എന്റര്‍പ്രൈസസ് നിര്‍മ്മിക്കുന്നത്.  നര്‍മ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തില്‍ ഉര്‍വ്വശി അമ്മ വേഷത്തിലെത്തുമ്പോള്‍ ബാലുവര്‍ഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 

ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ' തങ്കമയിലേ ' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ഒരു മില്യണ്‍ വ്യൂസും കടന്നു ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന  'കാലമേ ലോകമേ'യും 'കാലം പാഞ്ഞേ' യും  ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂ ട്യൂബില്‍ കണ്ടത്.  ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്‌മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം: ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.


 

Charles Enterprises Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES