എത്രയോ പേരെ ലാല്‍ സഹായിച്ചിരുന്നു; ഇരുചെവി അറിയില്ല; ലാല്‍ സാമ്പത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല; മോഹൻലാലിനെ കുറിച്ചുള്ള ക്യാപ്റ്റൻ രാജുവിന്റെ വാക്കുകൾ വൈറൽ

Malayalilife
topbanner
 എത്രയോ പേരെ ലാല്‍ സഹായിച്ചിരുന്നു; ഇരുചെവി അറിയില്ല; ലാല്‍ സാമ്പത്തിക  സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല; മോഹൻലാലിനെ കുറിച്ചുള്ള ക്യാപ്റ്റൻ രാജുവിന്റെ വാക്കുകൾ വൈറൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമായിരുന്നു ക്യാപ്റ്റന്‍ രാജു. 2018 സെപ്റ്റംബര്‍ 17ന് ആയിരുന്നു താരത്തിന്റെ വിടവാങ്ങൽ.  എന്നാൽ ഇപ്പോൾ നടൻ ക്യാപ്റ്റന്‍ രാജു നേരത്തെ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വീടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  മോഹന്‍ലാല്‍ എന്ന നടന്റെ നന്മയെ കുറിച്ചാണ് ക്യാപ്റ്റന്‍ രാജു വെളിപ്പെടുത്തിയിരിക്കുന്നത്.


ക്യാപ്റ്റന്‍ രാജു നേരത്തെ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, 

പത്തനംതിട്ടയില്‍ ലാല്‍ എന്റെ അയല്‍ക്കാരനാണ്. മാത്രമല്ല ലാലിന്റെ ബന്ധത്തില്‍പെട്ട കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഒന്നിച്ചുകൂടുമ്‌ബോഴൊക്കെ ഇക്കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൊക്കെ ഹോട്ടല്‍ റൂമില്‍ ഒരേറൂമുകളിലാകും ഞങ്ങള്‍ ഉറങ്ങുക സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലം, അന്ന് പടങ്ങള്‍ ലഭിക്കുന്നത് വളരെ കുറവാണ്. ലാലിലെ നന്മയുള്ള കൊച്ചനിയനെക്കുറിച്ചാണ് ഞാന്‍ ഈ സംഭവത്തിലൂടെ പറയുന്നത്.<

വീട്ടിലെ പ്രത്യേക സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി. സത്യത്തില്‍ തകര്‍ന്നുപോയെന്ന് പറയാം. എന്റെ കയ്യില്‍ പത്തുപൈസയില്ല. പുറത്തുനിന്നു ആളുകള്‍ നോക്കുമ്‌ബോള്‍ എന്താണ്, ഇവന്‍ സിനിമാ നടനല്ലേ, മാതാപിതാക്കള്‍ പോലും അങ്ങനെയല്ലേ വിചാരിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.

വണ്ടിച്ചെക്കുകള്‍ പ്രതിഫലമായി ലഭിക്കുന്ന കാലമാണ്. ലക്ഷങ്ങളുടെ ചെക്ക് ബാങ്കില്‍ ഇട്ടാല്‍ തന്നെയും ഒരിക്കലും പൈസയായി ലഭിക്കുകയില്ല. അങ്ങനെ ഓടിനടക്കുന്ന സമയത്താണ് ഇരുപത്തിയയ്യായിരം, അമ്ബതിനായിരം രൂപ എനിക്ക് ആവശ്യം വരുന്നത്. ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സില്‍ ആദ്യം വന്നത് ഒരു നിര്‍മാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാന്‍ മനപ്രയാസപ്പെട്ട് അവിടുന്ന് ഇറങ്ങി.

പിന്നെ എന്റെ മനസ്സുപറഞ്ഞു മോഹന്‍ലാലിനെ കാണാന്‍. ചെന്നൈയില്‍ ഉള്ള പ്രിയന്റെ സെറ്റില്‍ പോയി. വളരെ നിരാശനായി സെറ്റിന്റെ ഒരു ഭാഗത്ത് കൈകെട്ടി നില്‍ക്കുകയാണ്. അതുകണ്ട് ദൂരെ നിന്നും ലാല്‍ ഓടിവന്ന് എന്റെ കയ്യില്‍ പിടിച്ചു ലാല്‍ ചോദിച്ചു, എന്താ രാജുച്ചായ മുഖം വല്ലാതെ ഇരിക്കുന്നെ, എന്താണേലും പറ. അവിടെ നിന്നും പറയാന്‍ ബുദ്ധിമുട്ടായതിനാല്‍ സെറ്റിന്റെ െവളിയില്‍ പോയി നാലഞ്ച് മിനിറ്റ് എടുത്ത് കാര്യം പറഞ്ഞു. എത്ര പൈസ വേണമെന്ന് എന്നോട് ചോദിച്ചു. ചെറിയ തുകയാണെങ്കില്‍ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.

രാജുച്ചായ ഇതിനാണോ, ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ എത്ര വേണേലും പറ. രാജുച്ചായന്റെ വീട്ടിലെ നല്ലൊരുകാര്യം നടക്കാന്‍ വേണ്ടിയല്ലേ. മോഹന്‍ലാല്‍ എന്നോടു പറഞ്ഞു. സഹോദരിയുടെ കാര്യത്തിനും കൂടിയാണെന്നുപറഞ്ഞുതോടെ ഇതിനാണോ ഇങ്ങനെ മൂകനായി നിന്നത്, ഞങ്ങളൊക്കെ ഇല്ലേ കൂടെ, രാജുച്ചായന് തിരുവനന്തപുരത്തോ ചെന്നൈയിലോ എവിടെ വേണം പൈസയെന്ന് ലാല്‍ ചോദിച്ചു. തിരുവനന്തപുരത്ത് മതിയെന്നും അമ്മയെ ഒന്നുവിളിച്ച് പറയണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ലാല്‍ വീട്ടില്‍വിളിച്ച് കാര്യം പറഞ്ഞു.

എന്റെ അനിയന്‍ ലാലിന്റെ വീട്ടില്‍ എത്തിയതും ലാലിന്റെ അമ്മ ഉടനെ തന്നെ ആ പണം പൊതിഞ്ഞു അവനെ ഏല്‍പ്പിച്ചു. ഈ പണം പലിശ അടക്കം തിരിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ലാല്‍ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന് ഒരുപാട് വിഷമമായി. ഇതാണോ മനുഷ്യപ്പറ്റ്, ഞാന്‍ അനിയന്‍ ആയി നില്‍ക്കുന്നത് പലിശ ഉണ്ടാക്കാനാണോ എന്നു പറഞ്ഞ് എന്നെ കൊന്നു. ഇങ്ങനെയൊരു വലിയ അനിയന്‍ ലാലിന്റെ ഉള്ളിലുണ്ട്. പലരും പല വിധത്തിലാകും പലരെയും മനസ്സിലാക്കുന്നത്.

ഇങ്ങനെ എത്രയോ പേരെ ലാല്‍ സഹായിച്ചിരുന്നു. ഇരുചെവി അറിയില്ല. ലാല്‍ സാമ്ബത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല. നമ്മള്‍ അത് പുറത്തു പറയുന്നത് പുള്ളിക്ക് ഇഷ്ടവുമല്ല. അതാണ് മോഹന്‍ലാല്‍, റിയല്‍ മോഹന്‍ലാല്‍, നിങ്ങള്‍ കാണുന്ന സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അതിനകത്ത് ഒരു വലിയ ആഴമുള്ള ഒരു മനുഷ്യന്‍ ഇരിപ്പുണ്ട്. നന്മയുടെ ഉറവിടം ആണ് മോഹന്‍ലാല്‍ എന്ന വ്യക്തി. മരണം വരെയും എനിക്ക് മോഹന്‍ലാല്‍ കുഞ്ഞനുജന്‍ തന്നെയാണ്.
 

Read more topics: # Captain raju ,# words about mohanlal
Captain raju words about mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES