Latest News

ഷൂട്ടിങിന് ഇടവേള നല്കി ആസിഫും അവധിയാഘോഷത്തില്‍; ഭാര്യക്കും സുഹൃത്തും നടനുമായ ഗണപതിക്കുമൊപ്പം വിയന്നയിലും ഹംഗറിയിലും കറങ്ങി താരങ്ങള്‍; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

Malayalilife
topbanner
ഷൂട്ടിങിന് ഇടവേള നല്കി ആസിഫും അവധിയാഘോഷത്തില്‍; ഭാര്യക്കും സുഹൃത്തും നടനുമായ ഗണപതിക്കുമൊപ്പം വിയന്നയിലും ഹംഗറിയിലും കറങ്ങി താരങ്ങള്‍; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

കെട്ടിയോളാണ് മാലാഖ, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആസിഫും സിനിമയ്ക്ക് ഇടവേള നല്കി കുടുംബത്തോടൊത്ത് അവധിയാഘോഷത്തിലാണ്.ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും ഹംഗറിയിലും യുകെയിലുമൊക്കെയായി കറ്ങ്ങി നടക്കുന്ന നടന്റെയും ഭാര്യ
സമയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.

താരദമ്പതികള്‍ക്കൊപ്പം  നടനും ആസിഫിന്റെ സുഹൃത്തുമായ ഗണപതിയുമുണ്ട്. പ്രിയതാരത്തിന്റെയും  ഭാര്യയുടെയും വെക്കേഷന്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖഎന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി തിയേറ്ററുകളില്‍ എത്താനുള്ളത്. തനി നാട്ടിന്‍പ്പുറത്തുകാരനായ കടപ്ലാമറ്റം വീട്ടില്‍ സ്ലീവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവംബര്‍ 22നാണ് ചിത്രത്തിന്റെ റിലീസ്. 

വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജി പീറ്റര്‍ തങ്കം ആണ്.  അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zama Asif Lovers❤️ (@zama_asifali) on Nov 17, 2019 at 11:27am PST

Read more topics: # ആസിഫ് അലി
Asif Ali and wife in europ tour

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES