Latest News

ഇടുക്കി ജില്ലയിൽ നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിച്ച് ഏരീസ് ഗ്രൂപ്പ്‌

Malayalilife
topbanner
ഇടുക്കി ജില്ലയിൽ നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിച്ച് ഏരീസ് ഗ്രൂപ്പ്‌

രീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച നിർദ്ധന കുടുംബ സഹായ പദ്ധതി പ്രകാരം ഇടുക്കിയിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി അഞ്ച് ടണ്ണോളം അരിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു. ജില്ലയിലെ 1800 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. 

ഇടുക്കി ജില്ലയിലെ വിവിധ സാമൂഹിക അടുക്കളകളിലേക്ക് അതാത് താലൂക്കുകൾ വഴിയാവും ഇവ വിതരണം ചെയ്യുക. 

ഇതുകൂടാതെ ഇടുക്കി ജില്ലയ്ക്കായ് ഏരീസ് ഗ്രൂപ്പ്‌ എത്തിച്ചു നൽകിയ വെന്റിലേറ്റർ ബഹു ഇടുക്കി എം പി ഡീൻ കുര്യാക്കോസിൽ നിന്നും ബഹു ജില്ലാ കളക്ടർ എച്ച് ദിനേശൻ ഏറ്റു വാങ്ങി. ഏരീസ് ഗ്രൂപ്പ്‌ വൈസ് പ്രസിഡന്റ്‌ ശ്യാം കുറുപ്പ്, ആലപ്പുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനോജ്‌ കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകർക്കുള്ള മാസ്കുകളും ജില്ലയ്ക്കായി എത്തിച്ചിരുന്നു. 

'ലോക്ക് ഡൗൺ ' ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ഡോക്ടർ സോഹൻ റോയ് " സപ്പോർട്ട് എ ഫാമിലി ഡ്രൈവ് ' പ്രഖ്യാപിച്ചത്. 

ഇതോടൊപ്പം, രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വർധിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് തരണം ചെയ്യാൻ കേരളത്തിലെ പത്ത് ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സഹായം നൽകുമെന്നും ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. 

ദുരന്തമുഖങ്ങൾ കേന്ദ്രീകരിച്ച് ഇതിനു മുൻപും ഒട്ടനേകം സാമൂഹ്യ സുരക്ഷാ പദ്ധതികൾ സ്ഥാപനം ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ്‌ മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ടീം സജീവമായി പങ്കെടുക്കുകയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിരവധി വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 

.

Aries Group provides to needy families in Idukki District

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES