Latest News

മൃഗ സ്നേഹമാണ് ഈ ക്വാറന്റൈൻ കാലത്ത് സംഭവിച്ച നല്ല കാര്യം: ഗോപി സുന്ദർ

Malayalilife
topbanner
മൃഗ സ്നേഹമാണ് ഈ ക്വാറന്റൈൻ കാലത്ത് സംഭവിച്ച നല്ല കാര്യം: ഗോപി സുന്ദർ

കൊവിഡ് 19 ജനജീവിതം ആകെ ദുസ്സഹമാക്കിയ സാഹചര്യത്തിൽ എല്ലാവരും തിരക്കുകൾ ഒഴുവാക്കിയാണ്  ഒരാഴ്ചയായി വീട്ടിനുള്ളിലിരിപ്പാണ്. സിനിമ സീരിയൽ മേഖലയിലെ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും  അതോടൊപ്പം  തിയേറ്ററുകൾ അടച്ചിടുകയും ചെയ്‌തതോടെ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്  ഹോം ക്വാറന്റൈനിൽ തുടരുകയാണ്. 

പാചകം, ക്ലീനിങ് അങ്ങനെ നിരവധി പ്രവർത്തികളിൽ ഏർപ്പെട്ടു കൊണ്ട് ഈ അവധികാലം ആഘോഷമാക്കുകയാണ് ഏവരും. അവധിക്കാല വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ഈ അവസരത്തിൽ സംഭവിച്ച ഒരു നല്ല കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ഗോപി സുന്ദര്‍. അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു  താരം പോസ്റ്റ് പങ്കുവച്ചിരുന്നത്.

അഭയയുടെ കയ്യിൽ ഒരു ആട്ടിൻ കുട്ടിയുമുണ്ട്. മൃഗ സ്നേഹമാണ് ഈ ക്വാറന്റൈൻ കാലത്ത് സംഭവിച്ച നല്ല കാര്യമെന്ന് ഗോപി സുന്ദർ പറയുന്നു. സംഗീത സംവിധായകന്റെ കുറിപ്പ് ഇങ്ങനെ'മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.' ഗോപി സുന്ദര്‍ കുറിക്കുകയും ചെയ്‌തു.
 

Animal love is a good thing that happened during this Quarantine

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES