Latest News

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന അക്കുത്തിക്കുത്താന തുടങ്ങുന്നു; പൂജയും സ്വിച്ചോൺ കർമ്മവും നടത്തി; ശ്രീജിത്ത് രവി,ഹരീഷ് കണാരന്‍,സ്പടികം ജോര്‍ജ്,ഭീമന്‍ രഘു അടക്കമുള്ള താരനിര

Malayalilife
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന അക്കുത്തിക്കുത്താന തുടങ്ങുന്നു; പൂജയും സ്വിച്ചോൺ കർമ്മവും നടത്തി; ശ്രീജിത്ത് രവി,ഹരീഷ് കണാരന്‍,സ്പടികം ജോര്‍ജ്,ഭീമന്‍ രഘു അടക്കമുള്ള താരനിര

"കാളച്ചേകോന്‍" എന്ന ചിത്രത്തിനുശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന "അക്കുത്തിക്കുത്താന" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം 'അമ്മ' ഹാളിൽ വെച്ച് നിർവ്വഹിച്ചു.റെയിന്‍ബോ ഫിലിംസിന്റെ ബാനറിൽ "അക്കുത്തിക്കുത്താന" എന്ന ചിത്രത്തിൽ സിനിൽ സൈനുദ്ദീൻ നായകനാവുന്നു. ശ്രീജിത്ത് രവി,ഹരീഷ് കണാരന്‍,സ്പടികം ജോര്‍ജ്,ഭീമന്‍ രഘു, അബു സലീം,ദേവന്‍, നാരായണന്‍കുട്ടി, ചാലി പാലാ,ശിവജി ഗുരുവായൂര്‍,പ്രഷീബ്, ഷെജിന്‍,അമല്‍ ജോര്‍ജ്,നഞ്ചിയമ്മ,കുളപ്പുള്ളി ലീല,മനീഷ, ഗായത്രി നമ്പ്യാര്‍, ആശ, ഏഞ്ചല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.കൂട്ടുകാര്‍, മറുത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സതീഷ് ബാബു തിരക്കഥ സംഭാഷണമെഴുതുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു. വാസു അരീക്കോട്, ജിയാദ് മങ്കട,കെ എസ് ഹരിഹരൻ എന്നിവരുടെ വരികൾക്ക്  ഭവനേഷ്,എം വി രാമദാസ്,ആചാര്യ എന്നിവർ സംഗീതം പകരുന്നു. ബേബി സാത്വിക സന്തോഷ്, അരുണ്‍ പ്രഭാകരന്‍, റെജി എന്നിവരാണ് ഗായകർ. പ്രൊഡക്ഷന്‍ ഡിസൈനർ-പിസി മുഹമ്മദ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-നൗഷാദ് മുണ്ടക്കയം, പ്രൊഡക്ഷന്‍ കോഡിനേറ്റർ-ആചാര്യ, ആര്‍ട്ട്സ്-ശ്രീകുമാര്‍ പൂച്ചാക്കൽ,മേക്കപ്പ്-ജയമോഹൻ, സംഘട്ടനം-അഷ്‌റഫ് ഗുരുക്കൾ,അസോസിയേറ്റ് ക്യാമറമാൻ-നാരായണ സ്വാമി.അട്ടപ്പാടിയിൽ ജൂലൈ ആദ്യം ഷൂട്ടിങ് ആരംഭിക്കുന്നു.

Akkuthikkuthaana Movie Pooja and Switch On Started

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES