"ആമിനത്താത്തേടെ പൊന്നുമോളാണ്"; ട്രംപിനെ മാപ്പിളപ്പാട്ട് പാടിപ്പിച്ച് താരമായി അജ്മല്‍ സാബു

Malayalilife
topbanner

കൊറോണ ഭീതിയില്‍ വീടുകളിൽ ജാഗ്രതയോടെ നാം കഴിയുമ്പോൾ ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാക്കുകയാണ്  മലയാളികൾ സോഷ്യൽ  മീഡിയയിലൂടെ. സമ്മർദ്ദങ്ങൾ ഏറെ ഉള്ളപ്പോൾ  ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് മലയാളികള്‍ പാടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലാകെ അജ്മല്‍ സാബു എഡിറ്റു ചെയ്ത ട്രോള്‍ വീഡിയോയാണ് വൈറൽ ആയിയിരുന്നത്.

അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് ഈ മാപ്പിളപ്പാട്ട് ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോ  സമൂഹ മാധ്യമങ്ങളിലൂടെ കണ്ടവർ  തലതല്ലി ചിരിച്ചു.  ട്രംപിനെക്കൊണ്ട് ആമിനത്താത്ത എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിച്ചും അജ്മല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ വീഡിയോ ഗാനം  ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ്‌ആപ്പിലും ഏറെ വൈറലുമായി.

ചങ്ങനാശ്ശേരിക്കാരനായ അജ്മല്‍ സാബുവിന് ലോകമെമ്പാടുനിന്നും  ലക്ഷക്കണക്കിന് ആരാധകരണ് ഉള്ളത്.  സഹ സംവിധായകന്‍, ക്യാമറമാന്‍ തുടിങ്ങിയ മേഖലകളിൽ തിളങ്ങുകയാണ് അജ്മൽ. അ ജ്മലിന്റെ ഇന്‍സ്റ്റഗ്രാമില്‍ മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഫോളോവേര്‍സ് കൂടിയാണ്. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ =ആക്കിയത് തരംഗമായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Ellarum Kaiyadik

Ajmal Sabu to become a star in the editing Trump song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES