ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്; ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തും പിടിയും കിട്ടാത്ത ആദ്യ നാളുകള്‍; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി സരയു രംഗത്ത്

Malayalilife
topbanner
ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്; ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തും പിടിയും കിട്ടാത്ത ആദ്യ നാളുകള്‍; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി  സരയു രംഗത്ത്

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ ഒരു വേഷത്തിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു. ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങൾ. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സരയു  സംവിധാനം നിർവഹിച്ചു. 

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സരയുവിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്.  പച്ചകരയുള്ള സെറ്റ് സാരിയിൽ ഒരു നാടൻ പെൺകുട്ടിയായിട്ടാണ് സരയു എത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിൽ കുറിച്ചിരിക്കുന്നു വാക്കുകളും ശ്രദ്ധ നേടുകയാണ്.

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്... പത്താമത്തെ വയസ്സില്‍ സ്‌കൂളില്‍ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍...ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍... പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്‍ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍... അതിലെ ഒരു പാവം പച്ചക്കര !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sarayu Mohan (@sarayu_mohan) on

 

Read more topics: # Actress sarayu new photoshoot
Actress sarayu new photoshoot

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES