Latest News

ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു; കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത് എന്ന് നസ്രിയ ഫഹദ്

Malayalilife
topbanner
ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു; കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത് എന്ന് നസ്രിയ ഫഹദ്

മിനി സ്‌ക്രീനില്‍ അവതാരകയായെത്തി പിന്നീട് പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലെത്തിയത്. 2006ല്‍ പളുങ്കിലൂടെ തുടങ്ങിയ അഭിനയജീവിതം 2020ല്‍ ട്രാന്‍സില്‍ എത്തി നില്‍ക്കുന്നു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവുമാണ് നസ്രിയ. നടന്‍ ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ 'കൂടെ' എന്ന സിനിമയിലൂടെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഫഹദ് ചിത്രം ട്രാന്‍സിലും താരം നായികയായി. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇരുവരും ട്രാന്‍സിലൂടെ വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

ലോക്ക്ഡൗണ്‍ കാലത്ത് തന്റെയും ഫഹദിന്റേയും അരുമയായ നായക്കുട്ടി ഓറിയോയുടെയുമൊക്കെ വിശേഷങ്ങള്‍ നസ്രിയ ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ പതിവില്ലാതെ ലൈവ് കണ്ട ആരാധകർ ഒന്ന് ഞെട്ടിയിരിക്കുകയാണ്. നസ്രിയ ഫഹദ് ഗോയിങ് ലൈവ് നോട്ടിഫിക്കേഷൻ  തിങ്കളാഴ്ച രാത്രിയോടെ ആണ് ലഭിച്ചത്. അതേസമയം ഇപ്പോൾ നസ്രിയ കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.

തന്റെ ഇൻസ്റ്റഗ്രാമ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ മറുപടി നൽകരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. 'ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,' നസ്രിയ കുറിച്ചു.

Actress nazriya fahad instagram page hacked

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES