Latest News

മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയില്‍ ഇപ്പോള്‍ ആരും ഓര്‍മ്മിക്കാറില്ല; നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്; കുറിപ്പ് വൈറൽ

Malayalilife
topbanner
 മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയില്‍ ഇപ്പോള്‍ ആരും ഓര്‍മ്മിക്കാറില്ല; നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്; കുറിപ്പ് വൈറൽ

ലയാള സിനിമ പ്രേമികൾക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതയായ  താരമാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മീനയെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇന്ന് താരത്തിന്റെ അവശത എന്താണ് എങ്ങനെയാണ് കഴിയുന്നത് എന്ന് പോലും സിനിമ മേഖലയിൽ ഉള്ളവർക്ക് അറിയില്ല.

നൂറ് കണക്കിന് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ച  മീനയുടെ  ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി. ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് താരം കഴിഞ്ഞു പോരുന്നത്. നടന്‍ കലാഭവന്‍ മണി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ലഭിക്കുവായിരുന്നു എന്ന് പറയുകയാണ് സിനിമ പ്രവര്‍ത്തകനായ വിജയ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

 മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയില്‍ ഇപ്പോള്‍ ആരും ഓര്‍മ്മിക്കാറില്ല. എന്റെ കോണ്‍ടാക്ട് ലിസ്റ്റ്ല്‍ ഞാന്‍ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളില്‍ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച അമ്മ കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തേനെ. സെല്ലുലോയ്ഡ് സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മള്‍ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍.

Actress meena ganesh present situation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES