ഈ വര്‍ഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേര്‍ക്കരുത്; തുറന്ന് പറഞ്ഞ് കനിഹ

Malayalilife
topbanner
ഈ വര്‍ഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേര്‍ക്കരുത്; തുറന്ന് പറഞ്ഞ് കനിഹ

മലയാളത്തിന്റെ ഭാഗ്യദേവതയാണ്  നടി  കനിഹ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും കനിഹയ്ക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ താരം വന്‍ പ്രകൃതിദുരന്തങ്ങളും കൊറോണയുമെല്ലാം കൂടി ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വര്‍ഷമാണ് 2020 എന്ന് തുറന്ന് പറയുകയാണ് താരം. താരത്തിന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. എന്നാൽ ഈ വര്‍ഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേര്‍ക്കരുതെന്ന് തുറന്ന് പറയുകയാണ്. 

ഇതൊരു വര്‍ഷമേയല്ല എന്നാണ് താരം വ്യക്തമാക്കുന്നത്.കൂടാതെ ഈ വര്‍ഷം എന്റെ ജന്മദിനം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒന്നും തന്നെയറിയില്ല. ഞാന്‍ വളരെ സോഷ്യലായ ഒരു വ്യക്തിയൊന്നുമല്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി ഒന്നും നടത്താറുമില്ല. അതിനാല്‍ ഈ ജന്മദിനം അധികം മിസ് ചെയ്യാനും പോകുന്നില്ല. എന്റെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ആഘോഷമാണ് ഞാന്‍ എപ്പോഴും നടത്താറുള്ളത്. ഒരു സാധാരണ ജന്മദിനം ആയിരുന്നെങ്കില്‍ ഇന്ന് എല്ലാവരുടെയും കൂടെ പോയി ലഞ്ചോ ഡിന്നറോ കഴിക്കും.

എന്നാല്‍ ഈ വര്‍ഷം അത് സാദ്ധ്യമല്ല. ഭര്‍ത്താവ് എന്താണ് സ്പെഷ്യലായിട്ട് ഒരുക്കിയിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. കൂടിപ്പോയാല്‍ ഒരു കേക്ക്. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടാകില്ല. അമ്ബലത്തില്‍ പോയി പ്രാര്‍ത്ഥിക്കുവാനൊന്നും സാധ്യമല്ല. ഈ വര്‍ഷത്തെ ജന്മദിനം അത്ര വലുതൊന്നും ആയിരിക്കില്ല. പക്ഷേ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഒരു തരം പ്രത്യേക ജന്മദിനം തന്നെയായിരിക്കും എന്ന് ഉറപ്പാണ്.

Actress kaniha words about birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES