ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്ന് കാണിച്ചുതന്നു: ആൻഡ്രിയ

Malayalilife
topbanner
ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്ന് കാണിച്ചുതന്നു: ആൻഡ്രിയ

തെന്നിന്ത്യന്‍ സിനിമയിലെ  മള്‍ട്ടി ടാലന്റഡ് സ്റ്റാറാണ് നടി ആന്‍ഡ്രിയ. നടി എന്നതിലുപരി ഗായികയും കൂടിയായ താരത്തിന് ഏറെ ആരാധകര്‍ ആണ് ഉളളത്. ജീവിതം യാത്രകളും സംഗീതവും സിനിമയുമായി ആസ്വദിക്കുകയാണ് താരം. മോഡല്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കുകയായിരുന്നു. ആദ്യമായി തന്നെ പാചകവും കൃഷിയുമെല്ലാം ചെയ്യുന്ന സന്തോഷത്തിലുമാണ് താരം.  ആൻഡ്രിയ വീട്ടിൽ പച്ചക്കറികളുടെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജീവിതം എങ്ങനെ പറയാൻ സാധിക്കില്ല എന്നാണ് നടി തുറന്ന് പറയുന്നത്. 

‘2020ന്റെ തുടക്കത്തിൽ ആരെങ്കിലും ഞാൻ പാചകം ചെയ്യാനും എന്റെ ടെറസിൽ സ്വയം പച്ചക്കറികൾ വളർത്താനും പഠിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ, ഞാൻ അവരുടെ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചേനെ. പക്ഷേ, ഇപ്പോഴിതാ, പാചകവും ബേക്കിംഗും എന്റെ ജീവിതത്തിന്റെ ഭാഗമായി. എന്റെ ചെറിയ ടെറസ് ഗാർഡൻ വിളവിൽ ഞാൻ അഭിമാനിക്കുന്നു. ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്ന് കാണിച്ചുതന്നു. ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ അനുവദിക്കുക’ എന്നാണ് ആൻഡ്രിയ പറയുന്നത്. 

അടുത്തിടെ സുഹൃത്തായ  ഐശ്വര്യ രാജേഷിന് വേണ്ടി  കേക്ക് ഉണ്ടാക്കി നൽകിയ  വിശേഷം ആൻഡ്രിയ പങ്കുവെച്ചിരുന്നു. അതേസമയം, ആൻഡ്രിയ തുടർന്ന് സിനിമാതിരക്കിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ താരം വിജയ്‌ നായകനാകുന്ന മാസ്റ്ററിൽ ഒരു പ്രധാന വേഷത്തിൽ  എത്തുന്നുണ്ട്.  ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മാളവിക മോഹനൻ, വിജയ് സേതുപതി, ശാന്ത്നു, ഗൗരി കിഷൻ, അർജുൻ ദാസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 

 

Actress andrea lock down days

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES