ഹൂല ഹൂപ് ഡാന്‍സുമായി നടി അഹാന കൃഷ്ണ; വീഡിയോ പകര്‍ത്തി അമ്മ സിന്ധു കൃഷ്ണ

Malayalilife
topbanner
ഹൂല ഹൂപ് ഡാന്‍സുമായി നടി അഹാന കൃഷ്ണ; വീഡിയോ പകര്‍ത്തി അമ്മ  സിന്ധു കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.  എന്നാൽ ഇപ്പോൾ അഹായുടെ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

 ഒരു ഹൂല ഹൂപ്പിങ് ഡാന്‍സ് വീഡിയോയുമായിട്ടാണ് നടി ഇപ്പോൾ  എത്തിയിരിക്കുന്നത്.  വീഡിയോ പകര്‍ത്തിയിരിക്കുന്നത് അഹാനയുടെ അമ്മ സിന്ധുകൃഷ്ണയാണ്.അഹാന അമ്മയെ എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനില്‍ക്കുന്ന ഏക ആള്‍ എന്നാണ്  വിശേഷിപ്പിക്കുന്നത്. വീഡിയോ നിമിഷനേരംകൊണ്ടാണ്  വൈറലായി മാറിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കൃഷ്ണകുമാറിന്റെ കുടുംബത്തിന് നിറയെ ആരാധകരാണ് ഉള്ളത്. അടുത്തിടെയായിരുന്നു കൃഷ്‌ണകുമാറിന്റെ വീടിന് നേരെ ഒരാളുടെ ആക്രമണം ഉണ്ടായിരുന്നതും.

 

Actress ahana krishna Hula Hoop dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES