മഞ്ജു വാര്യരെയും കീർത്തി സുരേഷിനെയും വെല്ലുവിളിച്ച് നടി മീന; ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് താരം

Malayalilife
topbanner
മഞ്ജു വാര്യരെയും കീർത്തി സുരേഷിനെയും വെല്ലുവിളിച്ച് നടി മീന; ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് താരം

ലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരുപിടി മനോഹരച്ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് നടി മീന. അന്യഭാഷാ നടിയായിരുന്നിട്ടും മലയാളികള്‍ മീനയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ് , രാക്ഷസ രാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മീന നായികയായി തിളങ്ങിയത്. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരറാാണിയായി തിളങ്ങിയ മീന ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ദൃശ്യത്തിലൂടെയാണ് തിരിച്ചെത്തിയത്.

എന്നാല്‍ സാധാരണ ലുക്കില്‍ നിന്നും മാറി വണ്ണം വച്ച് വലിയ മാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. പിന്നാലെ ബാല്യകാല സഖി, മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗ്രീൻ ഇന്ത്യ ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

 ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത്, വൃക്ഷ ത്തൈകൾ നട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ  താരം. മീന തൈകൾ നട്ടത്  മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ്.  മീന ചാലഞ്ച് ചെയ്തിരിക്കുന്നത് നടി മഞ്ജു വാരിയർ, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ് എന്നിവരെയാണ്.  ഗ്രീൻ ഇന്ത്യ ചലഞ്ച് അടുത്തിടെ ശ്രദ്ധ നേടിയതാണ്. രാജ്യസഭാംഗമായ സന്തോഷ് കുമാർ എംപിയാണ് ഇന്ത്യയെ പച്ചപ്പിൽ പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ഈ ചാലഞ്ചിനു തുടക്കം കുറിച്ചത്. പ്രഭാസ്, രാം ചരൺ, മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാർജുന, സാമന്ത തുടങ്ങി ഒട്ടേറെ പേർ ഗ്രീൻ ഇന്ത്യ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു

Read more topics: # Actress Meena ,# Green India challenge
Actress Meena Green India challenge

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES