മമ്മൂക്കയെ കാണാതെ പോയി പക്ഷേ ഒരു കൈ എന്നെ പിടിച്ചത് ലാലേട്ടന്‍; അനുഭവം പങ്കുവെച്ച്‌ ടിനി ടോം

Malayalilife
topbanner
മമ്മൂക്കയെ  കാണാതെ പോയി പക്ഷേ ഒരു കൈ എന്നെ പിടിച്ചത്  ലാലേട്ടന്‍; അനുഭവം പങ്കുവെച്ച്‌ ടിനി ടോം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പി[പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ സിനിമജ്‌ജീവിതത്തിനിടയിലെ രസകരമായ ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ്. ടിനി പങ്കുവെച്ചിരിക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാണ്. ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരിക്കല്‍ പനമ്പള്ളി  നഗറില്‍ ഒരു സിനിമാ ഓഫീസിന്റെ വലിയൊരു ഉദ്ഘാടനം ചെയ്യാന്‍ മമ്മൂട്ടി വരുകയാണ് . പുള്ളി പെട്ടന്ന് എന്റെ അടുത്ത് വന്നു നിന്നു. എന്തിയേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിച്ചു. ആദ്യം ഞാന്‍ പേടിച്ചു എന്തിനാണ് അദ്ദേഹം വിളിക്കുന്നത് എന്ന് അറിയില്ലലോ. അപ്പോള്‍ ജനങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഞാന്‍ അവിടെ ഹീറോയായി.

എന്നാല്‍ അതെ പോലെ അദ്ദേഹം പങ്കെടുക്കുന്ന മറ്റൊരു ചടങ്ങില്‍ വെച്ച്‌ മറ്റൊരു അനുഭവം കൂടി ഉണ്ടായി. മമ്മൂക്കയെ കാണാന്‍ വേണ്ടി ഞാന്‍ ഓടി ചെല്ലുന്നു. മമ്മൂക്ക എന്നെ കണ്ടില്ല, പുള്ളി അങ്ങോട്ട് പോവുകയും ചെയ്തു. അപ്പോള്‍ എന്റെ അവസ്ഥ ഓര്‍ത്ത് നോക്കിക്കേ. ഞാന്‍ പിന്നാലെ ഓടേണ്ടി വരും. പക്ഷേ ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു. പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്ബോള്‍ ലാലേട്ടന്‍. രണ്ട് പേരും പങ്കെടുക്കുന്ന പരിപാടിയാണ്. അല്ലെങ്കില്‍ ഞാന്‍ തകര്‍ന്ന് പോയേനെ. അല്ലെങ്കില്‍ ഞാന്‍ ശെരിക്കും നാണംകെട്ടു പോകുമായിരുന്നു.

Read more topics: # Actor tini tom,# words about mammooty
Actor tini tom words about mammooty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES