ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കതില്‍ വലിയ സന്തോഷമുണ്ട്; നടൻ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സത്യരാജ്

Malayalilife
topbanner
ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കതില്‍ വലിയ സന്തോഷമുണ്ട്; നടൻ മമ്മൂട്ടിയെ കുറിച്ച്  തുറന്ന് പറഞ്ഞ് നടന്‍ സത്യരാജ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടന്‍ സത്യരാജ്.  ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കില്‍ നായകനാകാൻ ഉള്ള ഭാഗ്യവും താരത്തെ തേടി ആയിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടുന്നത്.

മമ്മൂട്ടി സര്‍, എത്ര വര്‍ഷമായി നമ്മുടെ സൗഹൃദം അല്ലെ, സര്‍ അഭിനയിച്ച പൂവിന് പുതിയ പുന്തെന്നല്‍ റീമേക്കായ പുവിഴി വാസലിലെ എന്ന ചിത്രത്തില്‍ ഞാന്‍ നായകനായി അഭിനയിച്ചു. ഫാസില്‍ സാറിന്റെ സംവിധാനത്തില്‍ ഉദയ സ്റ്റുഡിയോയില്‍ നിന്ന് അഭിനയിച്ച ചിത്രം. അന്ന് നിങ്ങള്‍ ഷൂട്ടിംഗ് സ്ഥലത്ത് വന്നു. അന്ന് തൊട്ട് നമ്മള്‍ സുഹൃത്തുക്കളാണ്.

അന്ന് നിങ്ങളുടെ അംബാസിഡര്‍ കാറില്‍ ഒരു ടിവി സെറ്റ് ചെയ്ത് വെച്ചിരുന്നു. അന്ന് അത്രയ്ക്കും തിരക്കുളള നടനായിരുന്നു അങ്ങ്. കാറില്‍ പോവുന്നതിനും വരുന്നതിനും ഇടയില്‍ ടിവി കാണല്‍ അത് എന്തോ ഒരു ടെക്‌നിക്കായി യൂസ് ചെയ്ത് വെച്ചു നിങ്ങള്‍. ഇപ്പോഴും അതേപോലെ തിരക്കുളള, അതേ പോലെ വിജയനായകനായി മുന്നേറുന്നു.

ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കതില്‍ വലിയ സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു മമ്മൂട്ടി ടൈംസ് വീഡിയോയില്‍ സത്യരാജ് പറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് മമ്മൂട്ടി. 


 

Actor sathyaraj words about mammootty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES