Latest News

ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ നടന്‍ നാസറിന് പരിക്ക്

Malayalilife
topbanner
ചിത്രീകരണത്തിനിടെ അപകടം;  തെന്നിന്ത്യൻ നടന്‍ നാസറിന്  പരിക്ക്

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നാസർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ തെന്നിന്ത്യന്‍ നടന്‍ നാസറിന് പരുക്ക് പാടിയിരിക്കുന്നത്. തെലങ്കാന പൊലീസ് അക്കാദമിയില്‍ വെച്ച് നടന്ന ‘സ്പാര്‍ക്ക്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരുക്കേറ്റത്.

സ്റ്റെപ്പില്‍ നിന്ന് വഴുതി നാസര്‍  വീഴുകയായിരുന്നു.  അദ്ദേഹത്തെ ഉടന്‍ തന്നെ പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. നാസറിനൊപ്പം ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു  സുഹാസിനി, മെഹ്റീന്‍ പിര്‍സാദ, സായാജി ഷിന്‍ഡെ തുടങ്ങിയവരും.  ആശുപത്രി അധികൃതര്‍ ചെറിയ പരുക്ക് മാത്രമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമാണ്  നല്‍കുന്ന വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ നടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.നിലവില്‍ ‘ദ ലെജന്‍ഡ്’ ആണ് നാസറിന്റേതായി റിലീസ് ചെയ്ത ചിത്രം.

ഈ സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിച്ചത്.
 

Read more topics: # Actor nasar,# injured in shooting set
Actor nasar injured in shooting set

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES