മോഹന്‍ലാല്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആകാന്‍ കഴിഞ്ഞതും ഏറ്റവും വലിയ പുണ്യമാണ്: മുകേഷ്

Malayalilife
topbanner
 മോഹന്‍ലാല്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആകാന്‍ കഴിഞ്ഞതും ഏറ്റവും വലിയ പുണ്യമാണ്: മുകേഷ്

ലയാളത്തിന്റെ സൂര്യതേജസ് നടൻ മോഹലാലിന് ഇന്ന് അറുപതാം പിറന്നാളിന്റെ നിറവളിലാണ്. ഈ അവസരത്തിൽ മോഹന്‍ലാല്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആകാന്‍ കഴിഞ്ഞതും ഏറ്റവും വലിയ പുണ്യമാണെന്ന് നടന്‍ മുകേഷ് തുറന്ന് പറഞ്ഞു .  ലാലിന് ആശംസകൾ നേർന്ന് കൊണ്ട് പങ്കുവച്ച ഒരു വിഡിയോയിലാണ് മുകേഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 'ലാല്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആകാന്‍ കഴിഞ്ഞതും ഒരു കൂട്ടുകാരനാവാന്‍ കഴിഞ്ഞതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു. ലാലിനെപ്പറ്റി പറയുമ്ബോള്‍ സന്തോഷം നിറഞ്ഞതും തമാശ നിറഞ്ഞതുമായ സംഭവങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ദനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പറയാം. ചിലപ്പോള്‍ അത് ലാല്‍ മറന്നുകാണും.

ബാംഗ്ലൂര്‍ വളരെ കോസ്റ്റ്‌ലി ആയ നഗരമായതുകൊണ്ട് രാവിലെ തുടങ്ങുന്ന ഷൂട്ടിങ് പാതിരാത്രി വരെ നീളും. പ്രിയദര്‍ശന്‍ പ്രത്യേകിച്ച്‌ പറഞ്ഞു നമുക്ക് ഒരുപാട് സീനുകള്‍ തീര്‍ക്കാനുണ്ടെന്ന്. അങ്ങനെ നിരന്തരമായ ഷൂട്ടിങ്ങിന് ശേഷം വൈകിട്ട് അഞ്ചിന് ഷൂട്ട് തീരുമെന്ന് പ്രിയന്‍ പറഞ്ഞു. അപ്പോള്‍ രഹസ്യമായി മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, ' ഇന്ന് നമ്മള്‍ രണ്ടുപേര്‍ മാത്രമായി ഏതെങ്കിലും സ്ഥലത്തുപോയി ഭക്ഷണം കഴിക്കാം. ആരെയും അറിയിക്കേണ്ട. നമുക്ക് തമാശയൊക്കെ പറഞ്ഞ് സന്തോഷമായിട്ട് ഇരിക്കാം. സ്ഥലം നീ കണ്ടുപിടിക്ക്'. ബാംഗ്ലൂരില്‍ അന്ന് മലയാള നടന്മാരെ പെട്ടെന്ന് കണ്ടുപിടിക്കില്ല. അങ്ങനെ റസ്റ്റോറന്റില്‍ വിളിച്ചു പറഞ്ഞ് രണ്ട സീറ്റ് ബുക്ക് ചെയ്തു. അവിടെയെത്തി ഭക്ഷണമൊക്കെ ഓര്‍ഡര്‍ ചെയ്ത് തമാശയൊക്കെ പറഞ്ഞു ഇരിക്കുന്നതിനിടെ ഒരാള്‍ ദൂരെ നിന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നു. നമ്മളെ അറിയാവുന്ന ഒരാളാണ് അതെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റു വന്നു. മോഹന്‍ലാലിനോട് ചോദിച്ചു, മലയാള നടന്‍ മോഹന്‍ലാലാണോയെന്ന്. അതേയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് കേട്ട് അയാള്‍ വളരെ സന്തോഷത്തില്‍ തന്റെ കൂടെയുണ്ടായിരുന്ന ആളോട് ആയിരം രൂപ തരാന്‍ പറഞ്ഞു. ഞാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ ബെറ്റ് വെച്ചിരിക്കുകയാണ്. ഇത് മോഹന്‍ലാല്‍ ആണെന്നു ഞാനും, അല്ലെന്ന് അയാളും. ബെറ്റില്‍ എനിക്ക് ആയിരം രൂപ കിട്ടിയിരിക്കുകയാണ് താങ്ക്യു മോഹന്‍ലാല്‍'. ഞാന്‍ കാരണമാണല്ലോ ആയിരം കിട്ടിയത് അപ്പോള്‍ 500 രൂപ എനിക്ക് തരണമെന്നായി മോഹന്‍ലാല്‍. ഞാനും പറഞ്ഞു പകുതി പണം നല്‍കണമെന്ന്. ഞാന്‍ പൈസ തരുമായിരുന്നെന്നു എന്നാല്‍ രാവിലെ ഇതുപോലെ ബെറ്റ് വെച്ച്‌ തനിക്ക് ആയിരം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോഴാണ് ഓകെയായത്.എന്നായിരുന്നു മറുപടി. ഇത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് മോഹന്‍ലാലും പറഞ്ഞു, നിങ്ങള്‍ മലയാളിയല്ലെങ്കിലും എവിടെയൊക്കെയോ മലയാളിയുടെ സ്വഭാവമുണ്ടെന്നാണ്.'

Actor mukesh shared the memories with mohanlal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES